• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Local Body Election 2020 Result | 'ബിജെപി വളരുന്നു; ബിജെപിയുടെ മുന്നേറ്റമാണ് ഇന്നത്തെ പ്രധാനവാർത്ത': നടൻ കൃഷ്ണകുമാർ

Kerala Local Body Election 2020 Result | 'ബിജെപി വളരുന്നു; ബിജെപിയുടെ മുന്നേറ്റമാണ് ഇന്നത്തെ പ്രധാനവാർത്ത': നടൻ കൃഷ്ണകുമാർ

ഇന്ത്യയിൽ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുകയാണെന്നും ബി ജെ പിയുടെ മുന്നേറ്റമാണ് ഇന്നത്തെ പ്രധാന വാർത്തയെന്നും കൃഷ്ണകുമാർ കുറിച്ചു.

krishnakumar

krishnakumar

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: വരാൻ പോകുന്ന ദിവസങ്ങളിൽ കാണാൻ പോകുന്നത് എൻ ഡി എ ഒരു ഭാഗത്തും എൽഡിഎഫും യുഡിഎഫും മറുഭാഗത്തും നിന്നുള്ള മത്സരമായിരിക്കുമെന്ന് നടൻ കൃഷ്ണകുമാർ. സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പശ്ചാത്തലത്തിലാണ് കൃഷ്ണകുമാർ ഫേസ്ബുക്ക് കുറിപ്പിൽ ഇങ്ങനെ പറഞ്ഞത്.

    തിരുവനന്തപുരം കോർപ്പറേഷൻ ജയിച്ച ഇടതുപക്ഷ മുന്നണിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ടാണ് കൃഷ്ണകുമാർ തന്റെ കുറിപ്പ് തുടങ്ങുന്നത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി നയിച്ച NDA മുന്നണിക്കും അഭിനന്ദനങൾ അറിയിച്ച അദ്ദേഹം യു ഡി എഫിനെപ്പറ്റി ഒന്നും പറയാനില്ലെന്നും പറഞ്ഞു. കഴിഞ്ഞ തവണ 34 സീറ്റ്‌ ഉണ്ടായിരുന്ന എൻ ഡി എ മികച്ച പ്രകടനത്തിലൂടെ 35 സീറ്റാക്കി ഉയർത്തിയെന്നും അദ്ദേഹം പറഞ്ഞു.

    You may also like:Kerala Local Body Election 2020 Result | താമര ചിഹ്നത്തിൽ മത്സരിച്ച സിപിഎം മുൻ ഏരിയ സെക്രട്ടറി പി.എസ് സുമന് കൊല്ലത്ത് വിജയം [NEWS]Kerala Lottery Result - Akshaya AK 476 Announced | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ [NEWS] Kerala Local Body Election 2020 Result| വോട്ടെണ്ണലിന്‍റെ തലേദിവസം മരിച്ച മലപ്പുറത്തെ LDF സ്ഥാനാര്‍ഥിക്ക് ജയം [NEWS]

    നമ്മുടെ സഹോദരി ശ്രീമതി സ്മൃതി ഇറാനി നമുക്കൊരു പാഠമാണെന്നും ബി ജെ പി പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. ദശകങ്ങളായി ഒരു കുടുംബത്തിന്റെ കോട്ട ആയിരുന്ന അമേഠിയിൽ നിന്നും യുവരാജാവിനെ വയനാട്ടിലേക്ക് കെട്ടു കെട്ടിച്ചതോർക്കുക. എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തു നിന്നാണ് പലതും തുടങ്ങുന്നതെന്നും പാർലമെന്റിൽ രണ്ട് സീറ്റിൽ നിന്നും 300 സീറ്റിലേക്ക് കുതിച്ച ബി ജെ പി കേരളവും വരും വർഷങ്ങളിൽ പിടിച്ചെടുക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

    കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചത്,

    'തിരുവനന്തപുരം കോർപ്പറേഷൻ ജയിച്ച ഇടതുപക്ഷ മൂന്നണിക്ക് അഭിനന്ദനങൾ. രണ്ടാം സ്ഥാനത്ത് എത്തിയ ബി ജെ പി നയിച്ച NDA മുന്നണിക്കും അഭിനന്ദനങൾ. UDF നേ പറ്റി ഒന്നും പറയാനില്ല. കഴിഞ്ഞ തവണ 34 സീറ്റ്‌ ഉണ്ടായിരുന്ന NDA മികച്ച പ്രകടനത്തിലൂടെ 35 സീറ്റാക്കി ഉയർത്തി. ഭരണ പ്രതിപക്ഷ മുന്നണികൾ തമ്മിലുള്ള ഒത്തുകളിയും, വോട്ടേഴ്‌സ് ലിസ്റ്റിലെ ക്രമക്കേടുകളെയും മറികടന്നു 35 സീറ്റുകൾ നേടുമ്പോൾ NDA യുടെ പ്രത്യകിച്ചു ബിജെപി നേതാക്കൾ, സംഘപ്രവർത്തകർ, ശക്തരായ സ്ഥാനാർത്ഥികൾ, പാർട്ടിക്കായി പ്രവർത്തിച്ച അനേകം വ്യക്തികൾ, മീഡിയ, സോഷ്യൽ മീഡിയ സഹോദരങ്ങൾ, നല്ലവരായ ലക്ഷോപലക്ഷം വോട്ടർമാർക്കും എല്ലാത്തിനും ഉപരി ദൈവത്തിനും നന്ദി. ഒരു കാര്യം ഉറപ്പായി ഇന്ത്യയിൽ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുന്നു. ബി ജെ പിയുടെ മുന്നേറ്റമാണ് ഇന്നത്തെ പ്രധാന വാർത്ത. ഇനി വരും ദിനങ്ങളിൽ കാണാൻ പോകുന്നത് NDA vs LDF+UDF മത്സരമായിരിക്കും. ഇന്ന് ജയിച്ചവരും, തോറ്റവരും നാടിന്റെയും, നാട്ടുകാരുടേയും നന്മക്കായി അതിശക്തമായി പ്രവർത്തിക്കുക, പ്രായത്നിക്കുക. നമ്മുടെ സഹോദരി ശ്രീമതി സ്മൃതി ഇറാനി നമുക്കൊരു പാഠമാണ്. ദശകങ്ങളായി ഒരു കുടുംബത്തിന്റെ കോട്ടയായിരുന്ന അമേഠിയിൽ നിന്നും യുവരാജാവിനെ വയനാട്ടിലേക്ക് കേട്ടുകെട്ടിച്ചതോർക്കുക. എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തു നിന്നാണ് പലതും തുടങ്ങുന്നത്. പാർലമെന്റിൽ 2 സീറ്റിൽ നിന്നും 300 സീറ്റിലേക്ക് കുതിച്ച ബിജെപി, കേരളവും വരും വർഷങ്ങളിൽ പിടിച്ചെടുക്കും. പൂർണ വിശ്വാസത്തോടെ മുന്നേറുക.. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും'



    ഇന്ത്യയിൽ മുഴുവനായും കാണുന്നത് പോലെ കേരളത്തിലും ബിജെപി വളരുകയാണെന്നും ബി ജെ പിയുടെ മുന്നേറ്റമാണ് ഇന്നത്തെ പ്രധാന വാർത്തയെന്നും കൃഷ്ണകുമാർ കുറിച്ചു.
    Published by:Joys Joy
    First published: