പാലക്കാട്: വന്ദേഭാരത് ട്രെയിനിന് മുകളിൽ പാലക്കാട് എംപി വി കെ ശ്രീകണ്ഠന്റെ പോസ്റ്ററുകൾ കോൺഗ്രസ് പ്രവർത്തകർ ഒട്ടിച്ചത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിനെ പ്രതികൂലിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിലൂടെയൊക്കെ നടക്കുന്നത്.
ഉദ്ഘാടനം ചെയ്ത ദിവസം തന്നെ സ്വന്തം പോസ്റ്റർ പതിപ്പിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ട്രെയിനിനെ നശിപ്പിക്കാൻ ശ്രമിച്ചതിന് ശ്രീകണ്ഠൻ എംപിക്കെതിരെ കേസെടുക്കണമെന്നാണ് നേരത്തെ ബിജെപി ആരോപിച്ചത്. ഇതിനെതിരെ ശക്തമായ പ്രതികരണമാണ് നടനും ബിജെപി അനുഭാവിയും ആയ കൃഷ്ണകുമാര്‍ നടത്തിയത്. ‘ഇത് ലോക ചെറ്റത്തരം.’ എന്നായിരുന്നു സംഭവത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് കൃഷ്ണകുമാര്‍ പ്രതികരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.