ഇന്റർഫേസ് /വാർത്ത /Kerala / 'ഇതാണ് ശരിയായ ഭാരതവും ഭാരതീയരും, നമ്മളോട് കളിക്കല്ലേ; മാന്തിയാൽ വലിച്ചു കീറും ഇതാണ് പുതിയ ഇന്ത്യ' - നടൻ കൃഷ്ണകുമാർ

'ഇതാണ് ശരിയായ ഭാരതവും ഭാരതീയരും, നമ്മളോട് കളിക്കല്ലേ; മാന്തിയാൽ വലിച്ചു കീറും ഇതാണ് പുതിയ ഇന്ത്യ' - നടൻ കൃഷ്ണകുമാർ

കൃഷ്ണകുമാർ

കൃഷ്ണകുമാർ

ഭാരതം ഒരു ശക്തമായ രാജ്യമാണെന്നും ഭാരതീയർ അതിശക്തരാണെന്നും പറഞ്ഞായിരുന്നു കൃഷ്ണകുമാറിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഇതാണ് ശെരിയായ ഭാരതവും ഭാരതീയരും. നമ്മളോട് കളിക്കല്ലേ മാന്തിയാൽ വലിച്ചു കീറും, ഇതാണ് പുതിയ ഇന്ത്യ എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

കൂടുതൽ വായിക്കുക ...
  • News18
  • 1-MIN READ
  • Last Updated :
  • Share this:

തിരുവനന്തപുരം: കർഷകസമരത്തിന് അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധ ലഭിക്കുകയും റിഹാനയും ഗ്രെറ്റ തുൻബെർഗും ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുണയുമായി എത്തുകയും ചെയ്തതോടെ ഇന്ത്യയിൽ നിന്ന് ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് ഇതിന് എതിരെ രംഗത്തെത്തിയത്.

എന്നാൽ, കർഷകസമരം രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റിയതോടെ സച്ചിൻ തെണ്ടുൽക്കർ ഉൾപ്പെടെയുള്ളവർ പ്രതികരണവുമായി രംഗത്തെത്തി. പുറത്തു നിന്നുള്ളവർക്ക് കാഴ്ചക്കാരായി നിൽക്കാമെന്നും തീരുമാനങ്ങൾ എടുക്കാൻ ഇന്ത്യക്കാർക്ക് അറിയാമെന്നും ആയിരുന്നു സച്ചിന്റെ ട്വീറ്റ്. ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടു വീഴ്ച ചെയ്യരുതെന്നും സച്ചിൻ തെണ്ടുൽക്കർ പറഞ്ഞു.

സച്ചിൻ തെണ്ടുൽക്കറിന്റെ പ്രതികരണത്തിന് എതിരെ നടൻ ഹരീഷ് പേരടിയും നടനും അവതാരകനുമായ ആദിൽ ഇബ്രാഹിമും സംവിധായകനും നടനുമായ ജൂഡ് ആന്റണിയും രംഗത്ത് എത്തിയിരുന്നു. ഏതായാലും ഇതിനു പിന്നാലെ നടൻ കൃഷ്ണകുമാറും കർഷക സമരത്തിൽ തന്റെ നിലപാടുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

You may also like:ഊണുമേശയിൽ ഇരുന്ന് ചുറ്റുമൊന്ന് നോക്കിയപ്പോൾ മുറിയുടെ മൂലയിൽ ഓറഞ്ച് പാമ്പ്; പൊലീസ് എത്തിയപ്പോൾ ആള് അമേരിക്കൻ [NEWS]ഒരുമിച്ച് മരിക്കാൻ തീരുമാനിച്ചു; ഭാര്യയുടെ കൈഞരമ്പ് മുറിച്ച് ഭർത്താവ് തൂങ്ങി മരിച്ചു; അപകടനില തരണം ചെയ്ത് ഭാര്യ - സംഭവം അരൂരിൽ [NEWS] സഞ്ചരിക്കുന്ന ബാർ ആയി ഒരു കാർ; 'റോംഗ് നമ്പർ' എന്ന കോഡ് പറഞ്ഞാൽ മദ്യം റെഡി; ഒടുവിൽ പിടി വീണത് ഇങ്ങനെ [NEWS]ഭാരതം ഒരു ശക്തമായ രാജ്യമാണെന്നും ഭാരതീയർ അതിശക്തരാണെന്നും പറഞ്ഞായിരുന്നു കൃഷ്ണകുമാറിന്റെ കുറിപ്പ് ആരംഭിക്കുന്നത്. ഇതാണ് ശെരിയായ ഭാരതവും ഭാരതീയരും. നമ്മളോട് കളിക്കല്ലേ മാന്തിയാൽ വലിച്ചു കീറും, ഇതാണ് പുതിയ ഇന്ത്യ എന്നു പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

കർഷകർ നമ്മുടെ സ്വന്തം സഹോദരങ്ങളാണെന്നും അവർ സന്തുഷ്ടരാണെന്നും അവർ അവരുടെ കൃഷിയിടങ്ങളിലുമാണ് അതു കൊണ്ടാണല്ലോ നമ്മുടെ അന്നം മുട്ടാതെ പോകുന്നതെന്നും കൃഷ്ണകുമാർ പറയുന്നു. ചില ഡമ്മി കർഷകർ ഡൽഹിയിൽ കാട്ടിക്കൂട്ടിയ വ്യാജ കർഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാംകിട സെലിബ്രിറ്റീസിന് കാശു കൊടുത്തു കൂലിക്കേഴുതിപ്പിച്ച ചില ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടെന്നും കൃഷ്ണകുമാർ പോസ്റ്റിൽ പറയുന്നു.

കൃഷ്ണകുമാർ ഫേസ്ബുക്കിൽ കുറിച്ചത്,

'ഭാരതം ഒരു ശക്തമായ ഒരു രാജ്യമാണ്. ഭാരതീയർ അതിശക്തരും. നമ്മൾ ഒരു വലിയ കുടുംബമാണ്. കുടുംബത്തിൽ നിറയെ സന്തോഷവും ഇടയ്ക്കു ചില ദുഖങ്ങളും അത് ചിലപ്പോ കൊച്ചു കൊച്ചു പ്രശ്നങ്ങളുമായി മാറാം. നല്ല കുടുംബവും കുടുംബ നാഥനും ഉള്ളതിനാൽ നമുക്കത് തീർക്കാവുന്നതേയുള്ളു. അവിടെയാണ് പരാജിതരായ അയവക്കകാരുടെ റോൾ. അതും ഇതുവരെ കേൾക്കാത്ത ചില 'സെലിബ്രിറ്റിസിന്റെ' രംഗപ്രവേശം. കുത്തിത്തിരിപ്പിനായി ചില വ്യാജ പ്രചരണങ്ങളുമായി ഒന്ന് പണിതു നോക്കി. കർഷകർ നമ്മുടെ സ്വന്തം സഹോദരങ്ങളാണ്. അവർ സന്തുഷ്ടരും, അവർ അവരുടെ കൃഷിയിടങ്ങളിലുമാണ്. അതുകൊണ്ടാണല്ലോ നമ്മുടെ അന്നം മുട്ടാതെ പോകുന്നതും. ചില ഡമ്മി കർഷകർ ഡൽഹിയിൽ കാട്ടിക്കൂട്ടിയ വ്യാജ കർഷക സമരത്തിന് പിന്നാലെ ചില രാജ്യങ്ങളിലെ മൂന്നാംകിട സെലിബ്രിറ്റീസിനു കാശുകൊടുത്തു കൂലിക്കേഴുതിപ്പിച്ച ചില ട്വീറ്റുകൾ പ്രത്യക്ഷപ്പെട്ടു. പക്ഷേ, ഭരതത്തിന്റെ ലോകം അറിയുന്ന, ലോകം ബഹുമാനിക്കുന്ന ശരിയായ സെലിബ്രിറ്റീസ്, ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാനായ സച്ചിൻ തെണ്ടുക്കറുടെ നേതൃത്വത്തിൽ ആഞ്ഞടിച്ചപ്പോൾ വിദേശിപ്പട ഗ്രൗണ്ടിനു പുറത്തായി. എല്ലാം തീർന്നു... സ്പോർട്സ്, സിനിമ, രാഷ്ട്രീയം തുടങ്ങി എല്ലാ മേഖലകളിലെയും സെലിബ്രിറ്റീസ് അവരവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ തിരിച്ചടിച്ചു ശത്രുവിനെ നിശബ്ദമാക്കി. ഇതാണ് ശരിയായ ഭാരതവും, ഭാരതീയരും. നമ്മളോട് കളിക്കല്ലേ. മാന്തിയാൽ വലിച്ചു കീറും. ഇതാണ് പുതിയ ഇന്ത്യ.. ജയ് ഹിന്ദ്.'

First published:

Tags: Farmers protest, Krishnakumar, Sachin tendulkar