• HOME
  • »
  • NEWS
  • »
  • kerala
  • »
  • Madhu Murder Case | അട്ടപ്പാടി മധു കേസ്; നിയമസഹായം വാഗ്ദാനം നല്‍കി നടന്‍ മമ്മൂട്ടി

Madhu Murder Case | അട്ടപ്പാടി മധു കേസ്; നിയമസഹായം വാഗ്ദാനം നല്‍കി നടന്‍ മമ്മൂട്ടി

മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ അഡ്വ  നന്ദകുമാറിനെ ചുമതലപ്പെടുത്തിയതായി മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു

  • Last Updated :
  • Share this:
അട്ടപ്പാടിയിൽ ആൾക്കൂട്ടക്കൊലപാതകത്തിനിരയായ മധുവിൻ്റെ കേസിൽ നിയമസഹായം വാഗ്ദാനം നൽകി നടൻ മമ്മൂട്ടി. കേസിൽ മധുവിൻ്റെ കുടുംബത്തിന് നിയമ സഹായം ഉറപ്പുവരുത്താൻ കുടുംബത്തിനു ആവശ്യമായ നിയമോപദേശം ലഭ്യമാക്കുവാൻ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ അഡ്വ  നന്ദകുമാറിനെ ചുമതലപ്പെടുത്തിയതായി മമ്മൂട്ടിയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ദിവസം മണ്ണാർക്കാട് കോടതിയിൽമധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകാതെ വന്നതോടെയാണ് നിയമ സഹായവുമായി മമ്മൂട്ടി രംഗത്ത് വന്നത്. എന്നാൽ കേസ് നടത്തിപ്പ് സർക്കാർ നിയോഗിക്കുന്ന അഭിഭാഷകൻ തന്നെയാകുമെന്നും ഇവർ വ്യക്തമാക്കി. എന്നാൽ മമ്മൂട്ടി മധു കേസ് ഏറ്റെടുത്തുവെന്ന തരത്തിലുള്ള പ്രചാരണങ്ങൾ ശരിയല്ലെന്ന് മമ്മൂട്ടിയുടെ പി ആർ ഒ റോബർട് കുര്യാക്കോസ് വ്യക്തമാക്കി.

Also Read-Attappadi Madhu Murder Case| അട്ടപ്പാടി മധു കൊലക്കേസ്: പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കും

ഇത് സംബന്ധിച്ച് റോബർട് ഫെയ്സ്ബുക്കിലൂടെ നൽകിയ വിശദീകരണം ഇങ്ങനെ:

മധുവിന് വേണ്ടി നിയോഗിക്കപ്പെട്ടിരുന്ന അഭിഭാഷകന് കോടതിയിൽ ഹാജരാവാൻ കഴിയാതിരുന്നത് അറിഞ്ഞ ഉടനെ തന്നെ,മമ്മൂക്കയുടെ നിർദേശപ്രകാരം  മധുവിന്റെ കുടുംബാന്ഗങ്ങളുമായി    ബന്ധപ്പെട്ടിരുന്നു. ഒരു കാലതാമസവും വരാതെ നമ്മളാൽ കഴിയുന്ന സഹായം അവർക്ക് എത്തിച്ചു കൊടുക്കണം എന്നായിരുന്നു  അദ്ദേഹം എനിക്ക് തന്നിരുന്ന കർശന   നിർദ്ദേശം.

സംസ്ഥാന നിയമമന്ത്രി ശ്രീ പി രാജീവിനെയും അദ്ദേഹം അന്ന് തന്നെ ബന്ധപ്പെട്ടിരുന്നു .പ്രഗത്ഭരായ സർക്കാർ വക്കീലിനെ തന്നെ ഈ കേസിൽ ഏർപ്പാടാക്കും എന്ന് അദ്ദേഹം മമ്മുക്കക്ക് ഉറപ്പും കൊടുത്തു. ഈ വിഷയത്തിൽ സർക്കാർ വളരെ കാര്യക്ഷമമായി ഇടപെടും എന്ന ഉറപ്പും നിയമ മന്ത്രി അദ്ദേഹത്തിന് കൊടുത്തു. ഈ ഉറപ്പ് ലഭിച്ചകാര്യം മധുവിന്റെ സഹോദരീ ഭർത്താവ് മുരുകനെ അറിയിച്ചപ്പോൾ, സർക്കാർ വക്കീലിന്റെ സേവനം പൂർണ്ണമായി ഉപയോഗപ്പെടുത്തുവാനുള്ള തീരുമാനം അവർ ഞങ്ങളെ അറിയിക്കുകയുണ്ടായി.

തുടർന്ന്, നിയമസഹായം ഭാവിയിൽ ആവശ്യമായി വരുന്ന ഏത് സാഹചര്യത്തിലും കുടുംബം ആവശ്യപ്പെടുന്നത് അനുസരിച് അത് ലഭ്യമാക്കാൻ ഉള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. കുടുംബത്തിനു ആവശ്യമായ നിയമോപദേശം ലഭ്യമാക്കുവാൻ മദ്രാസ്, കേരള ഹൈക്കോടതികളിലെ മുതിർന്ന അഭിഭാഷകനായ അഡ്വ  നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മധുവിന്റെ കുടുംബത്തിനോ അല്ലങ്കിൽ മധുവിനുവേണ്ടി നിലകൊള്ളുന്ന എല്ലാവർക്കും അവർ ആവശ്യപ്പെടുന്ന നിയമോപദേശം നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം.

മധുവിനു നീതി ഉറപ്പ് വരുത്തുവാൻ.. കേസ് സുഗമായി കൊണ്ടുപോകുവാൻ ആ കുടുംബത്തിനും സർക്കാർ ശ്രമങ്ങൾക്കുമൊപ്പം മമ്മൂക്കയുടെ കരുതൽ തുടർന്നും ഉണ്ടാവുമെന്ന് എല്ലാവരെയും പോലെ എനിക്കും ഉറപ്പുണ്ട്
(Nb:സർക്കാർ തന്നെ ആണ് കേസ് നടത്തുന്നത്. കുടുംബത്തിന് ആവശ്യമായ നിയമോപദേശസഹായമോ, അവർ ആവശ്യപ്പെടുന്ന നിയമസഹായങ്ങളോ ആണ് അദ്ദേഹം ലഭ്യമാക്കുക )
2018 ഫെബ്രുവരി 22നാണ് മധു ആൾക്കൂട്ട മർദ്ദനത്തിരയായി കൊല്ലപ്പെടുന്നത്. സംഭവത്തിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ 16 പ്രതികളാണുള്ളത്. കേസിൽ വിചാരണ നീളുന്നതിൽ മധുവിൻ്റെ കുടുംബം കടുത്ത പ്രതിഷേധത്തിലാണ്.
Published by:Jayesh Krishnan
First published: