നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സിനിമയും രാഷ്ട്രീയവും'; മുൻ മന്ത്രി ജോസ് തെറ്റയിലിന്‍റെ പുസ്തകം നടൻ മമ്മൂട്ടി പ്രകാശനം ചെയ്യും

  'സിനിമയും രാഷ്ട്രീയവും'; മുൻ മന്ത്രി ജോസ് തെറ്റയിലിന്‍റെ പുസ്തകം നടൻ മമ്മൂട്ടി പ്രകാശനം ചെയ്യും

  കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ആദ്യ കാല സംഘാടകരിൽ ഒരാളാണ് ജോസ് തെറ്റയിൽ

  Mammootty -Jose Thettayil

  Mammootty -Jose Thettayil

  • Last Updated :
  • Share this:
   അങ്കമാലി: മുൻ മന്ത്രി ജോസ് തെറ്റയിൽ രചിച്ച സിനിമയും രാഷ്ട്രീയവും' എന്ന പുസ്തകം ചലച്ചിത്ര താരം മമ്മൂട്ടി ജനുവരി 19 വൈകീട്ട് 5ന് എറണാകുളത്തെ വസതിയിൽ വച്ച് പ്രകാശനം ചെയ്യും. ആദ്യ പ്രതി എം.വി. ശ്രേയാംസ് കുമാർ എം.പി ഏറ്റുവാങ്ങും. നാഷണൽ ബുക്ക് സ്റ്റാൾ ആണ് പ്രസാധകർ. പുസ്തത്തിൻ്റെ വിപണനോൽഘാടനം ജനുവരി 21 ന് വ്യാഴാഴ്ച പകൽ നാലിന് അങ്കമാലി എലൈറ്റ് പാലസോ ഹോട്ടലിൽ നടനും മുൻ എം.പിയുമായ ഇന്നസെൻറ്, ഓസ്കാർ നോമിനിയായ പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിക്കു (അങ്കമാലി ഡയറീസ്) നല്കി നിർവ്വഹിക്കും.

   അങ്കമാലിയിൽ ജനിച്ച് വളർന്ന ജോസ് തെറ്റയിൽ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ആദ്യ കാല സംഘാടകരിൽ ഒരാളാണ്. വീടിന് തൊട്ടടുത്തുള്ള ഓലമേഞ്ഞ സിനിമാ കൊട്ടകയിൽ മണലിൽ ഇരുന്നും കിടന്നുമുള്ള കാഴ്ചയിൽ തുടങ്ങിയതാണ് സിനിമാപ്രേമം. അത് സിനിമയെ കുറിച്ചറിയാനും പഠിക്കാനും കൂടുതൽ പ്രേരിപ്പിക്കുകയായിരുന്നു. പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിലെ ഹ്രസ്വകാല കോഴ്സും, ഫിലിം സൊസൈറ്റികളുടെ പ്രവർത്തനവും, ഫിലിം ഫെസ്റ്റിവലുകളിലെ സാന്നിദ്ധ്യവും, സിനിമയെക്കുറിച്ചുള്ള എഴുത്തുകളിലേക്ക് മാത്രമല്ല ഡോക്യുമെൻ്ററി സംവിധാനത്തിലേയ്ക്കും സിനിമാ അഭിനയത്തിലേയ്ക്കും തെറ്റയിലിനെ എത്തിച്ചു.

   Also read  എല്ലാ സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലും ഇനി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗവും; പരിഷ്‌ക്കരിക്കാന്‍ ഉത്തരവിട്ട് മന്ത്രി കെ.കെ. ശൈലജ

   ഇതിന് സമാന്തരമായി രാഷ്ടീയപ്രവർത്തനവും മുന്നേറി. സിനിമയുടെ രാഷ്ടീയത്തെക്കുറിച്ചറിയാനുള്ള താല്പര്യമാണ് "സിനിമയും രാഷ്ടീയവും" എന്ന പുസ്തത്തിൻ്റെ രചനയിലേക്ക് എത്തിച്ചത്. പല ഘട്ടങ്ങളിലായി എഴുതിയ കുറിപ്പുകൾ ആണ് പുസ്തകത്തിന്റെ ഉള്ളടക്കം. ആദ്യഘട്ടമെന്ന നിലയിൽ 2000-ാം മാണ്ട് വരെയുള്ള ലേഖനങ്ങളും കുറിപ്പുകളുമാണ് ചൊവ്വാഴ്ച പ്രകാശനം ചെയ്യുന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിട്ടുള്ളത്.
   Published by:user_49
   First published: