നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • HBD Narendra Modi| പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മമ്മൂട്ടി

  HBD Narendra Modi| പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ മമ്മൂട്ടി

  ആശംസകൾക്കൊപ്പം ട്വിറ്ററിൽ ട്രെന്റ് ചെയ്യുന്ന #HappyBdayModiji എന്ന ഹാഷ് ടാഗും മമ്മൂട്ടി നൽകിയിട്ടുണ്ട്.

  മമ്മൂട്ടി

  മമ്മൂട്ടി

  • Share this:
   കൊച്ചി: 71ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ആശംസകൾ നേർന്ന് മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മമ്മൂട്ടി പ്രധാനമന്ത്രിയ്‌ക്ക് ആശംസകൾ നേർന്നത്. ആശംസകൾക്കൊപ്പം ട്വിറ്ററിൽ ട്രെന്റ് ചെയ്യുന്ന #HappyBdayModiji എന്ന ഹാഷ് ടാഗും മമ്മൂട്ടി നൽകിയിട്ടുണ്ട്.

   നടന്മാരായ മോഹൻലാൽ, നടനും എംപിയുമായ സുരേഷ് ​ഗോപി തുടങ്ങിയവർ മോദിക്ക് ആശംസകൾ നേർന്ന് രം​ഗത്തെത്തി. "നമ്മുടെ ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് പിറന്നാൾ ആശംസകൾ. അങ്ങയുടെ യാത്രയിൽ ഉടനീളം സർവ്വേശ്വരൻ ആരോഗ്യവും സന്തോഷവും വിജയവും നൽകട്ടെ", മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചു.   "ഇന്ത്യയുടെ സൂര്യാ, ജ്വലിച്ചുകൊണ്ടേയിരിക്കുക..ഭാരതത്തിന്റെ അഭിമാനം.. ഹിരാബെൻ മോദി, ദാമോദർദാസ് മോദി..താങ്കളെ ലോകത്തോടൊപ്പം ഞാനും വണങ്ങുന്നു.." സുരേഷ് ​ഗോപി കുറിച്ചു   അതേസമയം, പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. ദീർഘകാലം ആയുരാരോഗ്യവനായി നരേന്ദ്ര മോദിക്ക് ജീവിക്കാൻ സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി അയച്ച കത്തിൽ ആശംസിക്കുന്നു. നവമാദ്ധ്യമങ്ങളിലൂടെയും പിണറായി വിജയൻ പ്രധാനമന്ത്രിക്ക് ആശംസയറിയിച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്ത് തന്റെ ട്വിറ്ററിലൂടെ മുഖ്യമന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്.   ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ, തിരക്കഥാകൃത്തും സംവിധായകനുമായ ബാലചന്ദ്ര മേനോൻ തുടങ്ങിയവരും പ്രധാനമന്ത്രിയക്ക് ആശംസയുമായി എത്തി.   എഴുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുകയാണ് നരേന്ദ്ര മോദി. ഇതോടനുബന്ധിച്ച് 'സേവാ ഓർ സമർപ്പൺ അഭിയാൻ' എന്ന പേരിൽ മൂന്നാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിട്ടുള്ളത്.
   Published by:Rajesh V
   First published:
   )}