• HOME
 • »
 • NEWS
 • »
 • kerala
 • »
 • P T Thomas | പഴയ മഹാരാജാസുകാരനെ അവസാനമായി ഒരുനോക്കു കാണാന്‍ മമ്മൂട്ടിയെത്തി

P T Thomas | പഴയ മഹാരാജാസുകാരനെ അവസാനമായി ഒരുനോക്കു കാണാന്‍ മമ്മൂട്ടിയെത്തി

ഇരുവരും എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്നു.

 • Last Updated :
 • Share this:
  കൊച്ചി : അന്തരിച്ച തൃക്കാക്കര എംഎൽഎ പിടി തോമസിന് (PT Thomas) അന്തിമോപചാരം അർപ്പിക്കാന്‍ നടന്‍ മമ്മൂട്ടിയെത്തി (Mammootty). പാലാരിവട്ടത്തെ വീട്ടിലെത്തിച്ചപ്പോഴാണ് മമ്മൂട്ടി അന്തിമോപചാരം അര്‍പ്പിച്ചത്.

  ഇരുവരും തമ്മിൽ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. ഇരുവരും എറണാകുളം മഹാരാജാസ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്നു.

  സംസ്‌കാരം ഇന്ന് വൈകീട്ട് എറണാകുളം രവിപുരത്ത് വച്ച് നടക്കും. അതേ സമയം പി.ടി. തോമസ് ഇടുക്കിയുടെ അഭിമാനവും, യുവതലമുറയുടെ മാതൃകയുമെന്ന് ബിഷപ് മാർ നെല്ലിക്കുന്നേൽ. പി.ടി. തോമസിന്റെ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ച് സംസാരിക്കുകയായിരുന്നു ബിഷപ് നെല്ലിക്കുന്നേൽ. സിഎസ്ഐ ബിഷപ് വി.എസ്.ഫ്രാന്‍സിസും വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.

  പി.ടിയും പള്ളിയും തമ്മിലെ പോര് പ്രശസ്തമാണ്. പശ്ചിമഘട്ട സംരക്ഷണത്തിന് ശുപാർശ ചെയ്ത ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ പിന്തുണച്ചതിൽ പ്രതിഷേധിച്ച്, ഹൈറേഞ്ച് സംരക്ഷണ സമിതി എന്ന പേരിൽ പള്ളിയുടെ പിന്തുണയുള്ള കൂട്ടായ്മ അദ്ദേഹത്തിന്റെ 'ശവസംസ്കാര ശുശ്രൂഷ' നടത്തിയത് മുൻപ് വാർത്തകളിൽ ഇടം നേടിയിരുന്നു.

  കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ രാവിലെ 10.15 നായിരുന്നു  അദ്ദേഹത്തിന്റെ അന്ത്യം.

  കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റായിരുന്നു. ഇടുക്കി മുന്‍ എം.പിയും തൊടുപുഴ മുന്‍ എംഎല്‍എയുമായിരുന്നു. ഇടുക്കി മുൻ എംപിയായിരുന്നു. സ്‌കൂൾ കാലം മുതൽ കെഎസ് യുവിൽ പ്രവർത്തിച്ച പി ടി തോമസ് സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു.

  1980ൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, 1990ൽ ഇടുക്കി ജില്ലാ കൗൺസില് അംഗം എന്നീ പദവികളിൽ എത്തി. പിന്നീട് 1991ൽ തൊടുപുഴ നിന്ന് ജയിച്ച് ആദ്യമായി നിയമസഭയിൽ എത്തി. 1996 ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2001ൽ വീണ്ടും തൊടുപുഴ നിന്നു തന്നെ സഭയിൽ എത്തി. 2016ലും 21ലും തൃക്കാക്കരയിൽ നിന്ന് വിജയിച്ചു. 2009ൽ ഇടുക്കിയിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ചു

  കോൺഗ്രസ് രാഷ്ട്രീയത്തിൽ വ്യത്യസ്ത നിലപാടുകൾ കൊണ്ടു ശ്രദ്ധേയനായിരുന്നു. ഗാഡ്ഗിൽ അനുകൂല നിലപാട് സ്വീകരിച്ചത് സഭയുടേയും കുടിയേറ്റ വിഭാഗങ്ങളുടേയും എതിർപ്പിനു കാരണമായിരുന്നു. തെരഞ്ഞെടുപ്പിൽ തോൽക്കും എന്ന ഘട്ടത്തിലും ഗാഡ്ഗിൽ അനുകൂല നിലപാട് കൈവിട്ടില്ല.

  തന്റെ മൃതദേഹത്ത് പുഷ്പചക്രങ്ങൾ അർപ്പിക്കരുതെന്നായിരുന്നു ഏറ്റവും അടുത്തയാളുകളോട് അന്ത്യാഭിലാഷമായി അദ്ദേഹം ആവശ്യപ്പെട്ടത്.

  PT Thomas| മരണശേഷം പി ടി തോമസിനെ അപമാനിക്കാൻ ശ്രമം; പോലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്'

  ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പഞ്ചായത്തിൽ പുതിയപറമ്പിൽ തോമസിന്റേയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12ന് ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളേജ്, മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, മഹാരാജാസ് കോളേജ് എറണാകുളം, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
  Published by:Jayashankar AV
  First published: