കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് ചിരിയുടെ സുൽത്താൻ മാമുക്കോയയുടെ സംസ്ക്കാര ചടങ്ങ് നടന്നത്. താരത്തിൻറെ സംസ്ക്കാര ചടങ്ങിൽ മുൻനിര താരങ്ങള്‍ പങ്കെടുക്കാത്തതിനെ തുടർന്ന് നിരവധി വിമർശനങ്ങളാണ് പല കോണുകളിൽ നിന്ന് ഉയരുന്നത്. ഇപ്പോഴിതാ നടന്‍ മാമുക്കോയയുടെ സംസ്‌കാരച്ചടങ്ങില്‍ മുന്‍നിര താരങ്ങള്‍ പങ്കെടുക്കാത്തതില്‍ പരാതി ഇല്ലെന്ന് കുടുംബം.
വിദേശത്തുള്ള പ്രമുഖ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും വിളിച്ച് വരാന്‍ പറ്റാത്തതിന് പിന്നിലെ സാഹചര്യം അറിയിച്ചിരുന്നു. എല്ലാവരുടെയും സാഹചര്യം മനസിലാക്കണമെന്ന് മാമുക്കോയയുടെ മകന്‍ മുഹമ്മദ് നിസാര്‍ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മാമുക്കോയയുടെ സംസ്‌കാരച്ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കാത്തത് വിവാദമായ പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ പ്രതികരണം.പിതാവിന്റെ സംസ്‌കാരച്ചടങ്ങുമായി ബന്ധപ്പെട്ടുള്ള അനാവശ്യവിവാദങ്ങള്‍ ഒഴിവാക്കണമെന്നും മുഹമ്മദ് നിസാര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Funeral ceremony, Mamukkoya