തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യധാന്യകിറ്റ് അര്‍ഹരായ പാവങ്ങള്‍ക്ക് വിട്ടുനല്‍കി നടന്‍ മണിയന്‍പിള്ള രാജു. ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമന്റെ സാന്നിധ്യത്തിലാണ് തന്റെ കുടുംബത്തിന് ലഭിക്കേണ്ടിയിരുന്ന സ്‌പെഷ്യല്‍ ഭക്ഷ്യധാന്യകിറ്റ് അര്‍ഹര്‍ക്ക് നല്‍കാനായി ഓണ്‍ലൈനായി സമ്മതപത്രം നല്‍കിയത്. അര്‍ഹനായ ഒരാള്‍ക്ക് തന്റെ സംഭാവന സഹായകമാകുമെങ്കില്‍ അതിലാണ് സന്തോഷമെന്ന് മണിയന്‍പിള്ള രാജു പറഞ്ഞു. കഴിഞ്ഞ ദിവസം റേഷന്‍ കടയില്‍ പോയി റേഷന്‍ ഭക്ഷ്യധാന്യം വാങ്ങിയതിനെക്കുറിച്ചും ഭക്ഷ്യധാന്യത്തിന്റെ ഗുണമേന്‍മയെക്കുറിച്ചും മണിയന്‍പിള്ള രാജു അഭിപ്രായപ്പെട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇത്രയും ഗുണനിലവാരമുള്ള അരിയാണ് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നതെന്ന് വാങ്ങിയപ്പോഴാണ് മനസിലായതെന്നും സര്‍ക്കാര്‍ നമുക്കായി ഒരുക്കിത്തരുന്ന ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും താരം അഭിപ്രായപ്പെട്ടിരുന്നു. BEST PERFORMING STORIES:സംഗീത സംവിധായകൻ എം.കെ. അർജുനൻ അന്തരിച്ചു; ഓർമയാകുന്നത് മറക്കാനാവാത്ത ഗാനങ്ങളുടെ ശില്പി [NEWS]കാസർഗോഡ് മെഡിക്കൽ കോളേജ് കോവിഡ് ആശുപത്രിയാകുന്നു; നിർമാണം പൂർത്തിയാകുന്നത് നാലുദിവസംകൊണ്ട് [PHOTO]വില 30000 കോടി രൂപ! സ്റ്റാച്യു ഓഫ് യൂണിറ്റി വിൽക്കുന്നുവെന്ന് ഓൺലൈൻ പരസ്യം; കേസെടുത്ത് പൊലീസ്[NEWS] കിറ്റ് ആവശ്യമില്ലാത്ത സാമ്പത്തികശേഷിയുള്ളവര്‍ക്ക് അര്‍ഹരായവര്‍ക്ക് ദാനം ചെയ്യാനുള്ള സൗകര്യമാണ് ഓണ്‍ലൈനായി സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഈ സൗകര്യം ഭക്ഷ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വിനിയോഗിച്ചാണ് മണിയന്‍പിള്ള രാജു കിറ്റ് തിരികെ നല്‍കിയത്. റേഷന്‍ ഭക്ഷ്യധാന്യം വാങ്ങിയശേഷം മണിയന്‍പിള്ള രാജു നടത്തിയ അഭിപ്രായപ്രകടനം കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിയതായി ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കൂടുതല്‍ അര്‍ഹതയുള്ളവര്‍ക്കായി കിറ്റ് ദാനം ചെയ്ത താരത്തിന്റെ മാതൃകാപരമായ നടപടിയെയും മന്ത്രി അഭിനന്ദിച്ചു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.