• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഒന്നാം പ്രതിയായി കുറ്റപത്രം സമര്‍പ്പിച്ചത് പീഡിപ്പിക്കാനുള്ള ശ്രമമെന്ന് മോഹൻലാൽ; ആനക്കൊമ്പും ലാലേട്ടനും തമ്മിലെന്ത് ?

മോഹൻലാലിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ മുഖ്യവനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഏലൂര്‍ സ്വദേശി എ.എ പൗലോസാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

News18 Malayalam | news18
Updated: October 14, 2019, 3:42 PM IST
ഒന്നാം പ്രതിയായി കുറ്റപത്രം സമര്‍പ്പിച്ചത്  പീഡിപ്പിക്കാനുള്ള ശ്രമമെന്ന് മോഹൻലാൽ; ആനക്കൊമ്പും ലാലേട്ടനും തമ്മിലെന്ത് ?
മോഹൻലാൽ
  • News18
  • Last Updated: October 14, 2019, 3:42 PM IST IST
  • Share this:
#ബിഎസ് ജോയ്, പ്രിൻസിപ്പൽ കറസ്പോണ്ടന്‍റ്

ആനക്കൊമ്പ് കേസില്‍ നടൻ മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചു, കുറ്റപത്രത്തിനെതിരെയാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. തന്നെ ഒന്നാംപ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് പീഡിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണന്നും മാനസികപീഡനമാണ് നടക്കുന്നതെന്നും മോഹന്‍ലാല്‍ സമർപ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

മോഹൻലാലിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആനക്കൊമ്പ് കൈവശം വെയ്ക്കാന്‍ മുഖ്യവനപാലകന്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഏലൂര്‍ സ്വദേശി എ.എ പൗലോസാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഈ ഹർജിയിലാണ് മോഹൻലാൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്. കേസില്‍ തനിക്കെതിരായ കുറ്റപത്രം നിലനില്‍ക്കില്ലന്നാണ് മോഹന്‍ലാലിന്‍റെ വാദം.

തേവരയിലെ വീട്ടിൽ കണ്ടെത്തിയ രണ്ട് ജോഡി ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കിയിട്ടുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കുന്നു. എന്നിട്ടും ആനക്കൊമ്പ് അനധികൃതമാണെന്ന ഹര്‍ജിക്കാരുടെ ആരോപണം അടിസ്ഥാനരഹിതമാണന്നും മോഹൻലാൽ സത്യവാങ്മൂലത്തിൽ പറയുന്നു.

കാഴ്ച പരിമിതികള്‍ അതിജീവിച്ച് IAS നേടിയ പ്രാഞ്ജാല്‍ പാട്ടീല്‍ ഇനി സബ് കളക്ടർ

2011 ജൂലൈ 22ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് മോഹൻലാലിന്റെ വീട്ടിൽ ആനക്കൊമ്പ് കണ്ടെത്തിയത്. 2011 ഡിസംബർ 21നാണു വനംവകുപ്പ് സംഘം മോഹൻലാലിന്‍റെ വീട് പരിശോധിച്ചത്. 2012 ജൂൺ 12നാണു കേസെടുത്തത്. ഏഴുവർഷം കഴിഞ്ഞ് 2019 സെപ്റ്റംബർ 16നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചതെന്നും ഹർജിക്കാരനായ എഎ പൗലോസ് പറയുന്നു. ഒത്തുകളിയുടെ ഭാഗമായി മോഹൻലാലിനെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നുണ്ടെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

Loading...

പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം വനംവകുപ്പ് ഹൈക്കോടതിക്ക് കൈമാറിയിരുന്നു. എ.എ പൗലോസ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് കോടനാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ മജിസ്ട്രേറ്റ് കോടതിയിൽ സെപ്റ്റംബർ 16ന് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ നാലു പ്രതികളാണുള്ളത് മോഹൻലാലാണ് ഒന്നാം പ്രതി. തൃശൂർ ഒല്ലൂർ സ്വദേശി പി.എൻ. കൃഷ്ണകുമാർ, തൃപ്പൂണിത്തുറ എരൂർ സ്വദേശി കെ.കൃഷ്ണകുമാർ, ചെന്നൈ പെനിൻസുല ഹൈറോഡിൽ താമസിക്കുന്ന നളിനി രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രതികൾ.

1972ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ച്, ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ അനുമതി കൂടാതെ ആനക്കൊമ്പുകൾ കൈവശം വച്ചു, കൈമാറ്റം നടത്തി, അവ വാങ്ങി സൂക്ഷിച്ചു, ആനക്കൊമ്പുകൾ സംബന്ധിച്ച് സർക്കാരിലേക്ക് അറിയിപ്പു നൽകിയില്ല എന്നിവയാണു പ്രതികളുടെ പേരിലുളള കുറ്റം. അനധികൃതമായി ആനക്കൊമ്പ് കൈവശം വെയ്ക്കുന്നത് അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

First published: October 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...