തിരുവനന്തപുരം: വോട്ടു ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കണമെന്ന് മോഹന്‍ലാലിനോടും നാഗാര്ജുനയോടും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സിനിമ-കായിക- സാംസ്കാരിക മേഖലയിലെ പ്രമുഖരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന ഏറ്റെടുക്കുകയാണെന്നും തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് ജനത്തെ ബേധവത്ക്കരിക്കണമെന്ന ആവശ്യപ്പെട്ടത് അംഗീകാരമായി കരുതുന്നെന്നും മോഹന്‍ലാല്‍ ട്വിറ്ററില്‍ മറുപടി നല്കി.
twitter
'വര്‍ഷങ്ങളായി ലക്ഷക്കണക്കിനു പേരെയാണ് നിങ്ങള്‍ രസിപ്പിക്കുന്നത്. നിങ്ങള്‍ക്ക് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. വോട്ടവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനും അതിലൂടെ കൂടുതല്‍ ജനങ്ങളെ വോട്ട് ചെയ്യാന്‍ എത്തിക്കാനും നിങ്ങളുടെ സഹകരണം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഊര്‍ജസ്വലമായ ജനാധിപത്യമായിരിക്കും അതിനുള്ള പുരസ്കാരം.' ഇതായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.