• HOME
  • »
  • NEWS
  • »
  • kerala
  • »
  • മഴക്കെടുതി; ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ആരോഗ്യ സേവന സംഘങ്ങളുമായി കൈകോർത്ത് മോഹൻലാൽ

മഴക്കെടുതി; ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ആരോഗ്യ സേവന സംഘങ്ങളുമായി കൈകോർത്ത് മോഹൻലാൽ

12 ജില്ലകളിൽ മെഡിക്കൽ സേവനങ്ങൾ ബന്ധപ്പെടുന്നതിനുള്ള നമ്പറുകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

മോഹൻലാൽ

മോഹൻലാൽ

  • Last Updated :
  • Share this:
    മഴക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി മലയാളികളുടെ സ്വന്തം ലാലേട്ടൻ. ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ആരോഗ്യ സേവന സംഘങ്ങളുമായി കൈകോർത്ത്
    പ്രളയബാധിത പ്രദേശങ്ങളിൽ മെഡിക്കൽ സേവനങ്ങൾക്ക് ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പറുകൾ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.

    also read: 'വംശീയ വൈകാരിക പോസ്റ്റുകള്‍ ഇടുന്ന നേരം നമുക്ക് ഉപകാരമുള്ള വല്ലതും ഷെയർ ചെയ്യാം'; മുഹമ്മദ് സജാദ് IAS

    ട്വിറ്റർ പേജിലാണ് ഇത് പങ്കുവെച്ചിരിക്കുന്നത്. 12 ജില്ലകളിൽ മെഡിക്കൽ സേവനങ്ങൾക്ക് ബന്ധപ്പെടുന്നതിനുള്ള നമ്പറുകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ആരോഗ്യ സേവന സംഘങ്ങളായ നിർണയം- മെഡിക്കോസ് ടീമുമായാണ് സഹകരിച്ചിരിക്കുന്നത്.

    നേരത്തെ മഴ ശക്തമാകുന്നു, ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറണമെന്നതടക്കമുള്ള മുന്നറിയിപ്പുകൾ മോഹൻലാൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വർഷം ഉണ്ടായ പ്രളയക്കെടുതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ 25 ലക്ഷം രൂപ സംഭാവനയായി നൽകിയിരുന്നു.

    First published: