കൊച്ചി: സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്തു യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന (Rape Case) കേസില്‍ പ്രതി ചേർക്കപ്പെട്ട നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെ (Vijay Babu) വീണ്ടും ചോദ്യം ചെയ്യും. രാവിലെ 9 മണിക്ക് ഹാജരാകണമെന്ന് പോലീസ് വിജയ് ബാബുവിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസിന് പിന്നാലെ ഒളിവില്‍ പോയ വിജയ് ബാബു ഇന്നലെയാണ് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങിയെത്തിയത്.
കേസിൽ പരാതി നൽകിയ നടിയുടെ കൂടി സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് ഇന്നലെ നടന്ന ചോദ്യം ചെയ്യലിനിടെ വിജയ് ബാബു വെളിപ്പെടുത്തി. തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ നടക്കുന്ന ചോദ്യം ചെയ്യലിൽ വിജയ് ബാബു പറഞ്ഞു.
എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വിജയ് ബാബു രാവിലെ പതിനൊന്ന് മണിയോടെ ഹാജരായത്. പാസ്പോർട്ട് റദ്ദാക്കിയതടക്കം പൊലീസ് കർശന നടപടികൾ എടുത്തതോടെയാണ് വിജയ് ബാബു മടങ്ങിയതെന്നും പരാതിക്കാരിക്ക് നീതി ഉറപ്പാക്കുകയാണ് പൊലീസിന്‍റെ ലക്ഷ്യമെന്നും കൊച്ചി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു പറഞ്ഞു. വിജയ് ബാബുവിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരുണ്ടെന്നും ഇവരെ കണ്ടെത്തുമെന്നും കമ്മീഷണർ വ്യക്തമാക്കിയിട്ടുണ്ട്.
Also Read- 'അവർ ആദ്യമേ വിധിയെഴുതി വെച്ചു': നടിയെ ആക്രമിച്ച കേസിൽ കോടതിക്കെതിരെ ഭാഗ്യലക്ഷ്മിസിനിമയിൽ അവസരം നൽകാത്തതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കേസിന് പിന്നിലെന്നും ഒളിവിൽ പോകാനായി തന്നെ ആരും സഹായിച്ചിട്ടില്ലെന്നും വിജയ് ബാബു പൊലീസിനോട് പറഞ്ഞു. ഹൈക്കോടതി ഉത്തരവുള്ളതിനാൽ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയില്ല.മുൻകൂർ ജാമ്യ ഹർജി നാളെ പരിഗണിക്കാനിരിക്കെ ഇതിനെ എതിർക്കാനുള്ള തെളിവുകൾ കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.
Also Read- 'ലൈംഗികബന്ധം ഉഭയസമ്മത പ്രകാരം, കേസ് കെട്ടിച്ചമച്ചത്; ഒളിവില്‍ പോകാന്‍ ആരും സഹായിച്ചിട്ടില്ല'; വിജയ് ബാബുദുബായിൽ നിന്ന് ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് വിജയ് ബാബു നെടുമ്പാശേരിയിൽ എത്തിയത്. വിമാനത്താവളത്തിൽ നിന്ന് ആലുവയിലെ ദത്ത ആഞ്ജനേയ ക്ഷേത്രത്തിലേക്കാണ് വിജയ് ബാബു പോയത്. അന്വേഷണവുമായി സഹകരിക്കുമെന്നും കോടതിയെ പൂര്‍ണ വിശ്വാസമുണ്ടെന്നും ക്ഷേത്ര ദർശനത്തിന് ശേഷം വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു. സത്യം തെളിയും, കോടതിയിൽ കേസ് നിൽക്കുന്നതിനാൽ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നും ഇത്രയും നാൾ കൂടെനിന്നവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Also Read- 'സത്യം തെളിയും, കോടതിയിൽ വിശ്വാസമുണ്ട്'; 39 ദിവസത്തിന് ശേഷം വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തികേസിൽ പ്രതിയായതോടെ പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്ന് 39 ദിവസങ്ങള്‍ക്ക് ശേഷമാണ് വിജയ് ബാബു തിരികെയെത്തിയത്. വിജയ് ബാബു നാട്ടിലെത്തുമ്പോൾ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
ഹൈക്കോടതി ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെയാണ് ഒരു മാസത്തിന് ശേഷം വിജയ് ബാബു തിരികെയെത്തിയത്. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം പൊലീസ് വിട്ടയക്കുകയായിരുന്നു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.