• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എന്റെ ചോദ്യം ഇതാണ്, ഇതിൽ ആരാണ് ഞാൻ ?'; സംശയം നടൻ സലിംകുമാറിന്

'എന്റെ ചോദ്യം ഇതാണ്, ഇതിൽ ആരാണ് ഞാൻ ?'; സംശയം നടൻ സലിംകുമാറിന്

താരങ്ങളുടെ പേരിൽ സൈബർ പോരാളികൾ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാലോ?

  • News18
  • Last Updated :
  • Share this:
    ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങിയതോടെ പ്രചരണത്തിന് ചൂടുപിടിക്കുകയാണ്. സോഷ്യൽ മീഡിയയിലാണ് ഇത്തവണ ചൂടേറിയ പ്രചരണം നടക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് സിനിമാ താരങ്ങളുടെ രാഷ്ട്രീയ ചായ് വ്  ചർച്ചയാകുന്നത് സ്വാഭാവികം. എന്നാൽ താരങ്ങളുടെ പേരിൽ സൈബർ പോരാളികൾ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാലോ? തന്റെ പേരിൽ വന്ന വ്യാജ വാർത്ത കണ്ട് അന്തം വിട്ടിരിക്കുകയാണ് നടൻ സലിംകുമാറും. ഇത്തരത്തിലുള്ള രണ്ട് വ്യാജ പോസ്റ്റുകളാണ് സലിംകുമാർ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. രണ്ടിലും പറയുന്നതാകട്ടെ പരസ്പര വിരുദ്ധമായ കാര്യങ്ങളും.

    ജയരാജന്റെയും സലിംകുമാറിന്റെ ചിത്രം ഉൾക്കൊള്ളിച്ചുള്ളതാണ് രണ്ട് വാർത്താ കാർഡുകളും. ഒന്നാമത്തെ പോസ്റ്റിൽ പറയുന്നത് സലിംകുമാർ ഒരു ഇടതുപക്ഷ അനുഭാവിയാണെന്നാണ്. പോസ്റ്റ് ഇങ്ങനെ- 'ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്...എന്നിരുന്നാലും പറയുകയാണ്... ജയരാജനെ പോലെയുള്ള കൊലയാളികളെ മത്സരിപ്പിക്കുന്നത് സിപിഎമ്മിന് ദോഷം ചെയ്യും... എന്റെയും കുടുംബത്തിന്റെയും വോട്ട് ഇപ്രാവശ്യം യുഡിഎഫിനാണ്. ഒരു കാരണവശാലും ബിജെപി അധികാരത്തിൽ വരരുത്.... രണ്ട് മൂന്ന് എംപിമാരെയും കൊണ്ട് കേന്ദ്രത്തിൽ പോയിട്ട് സിപിഎമ്മിന് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല'.



    പോരാളി ഷാജിയുടെ പേരിലുള്ള രണ്ടാമത്തെ പോസ്റ്റ് ഇതിന് കടകവിരുദ്ധമാണ്. അതിൽ പറയുന്നത് ഇങ്ങനെ- ' ഞാനൊരു കോണ്‍ഗ്രസുകാരനാണ് എന്നിരുന്നാലും പറയുക, പി ജയരാജനെ പോലെയുള്ള രാഷ്ട്രീയക്കാരാണ് രാഷ്ട്രീയ രംഗത്ത് ആവശ്യം- സലിംകുമാർ'. ഇത് കണ്ട സലിംകുമാർ സിനിമാ സ്റ്റൈലിൽ തന്നെ ചോദിക്കുകയാണ്- അപ്പോൾ സത്യത്തിൽ ഇതിൽ ഏതാണ് ശരിക്കും ഞാൻ.

    First published: