തൃശൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പരോക്ഷമായി വിമര്‍ശിച്ച് നടന് സന്തോഷ് കെ നായര്‍. തൃശൂരില്‍ തുവ്വൂര്‍ രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഹിന്ദു ധര്‍മ്മ ജന ജാഗ്രതാ സദസിന്റെ ഉദ്ഘാടനത്തിലായിരുന്നു സന്തോഷിന്റെ വിമര്‍ശനം. കെ സുരേന്ദ്രന്റെ പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ഹിന്ദുക്കള്‍ പരിപാവനമായി കരുതുന്ന ഇരുമുടിക്കെട്ട് നമ്മുടെ ഒരു നേതാവ് വലിച്ചെറിഞ്ഞു. അതിന് ഭഗവാന് അറിഞ്ഞ് കൊടുത്ത ശിക്ഷയാണ് ഇപ്പോള്‍ കാണുന്നതെന്ന് സന്തോഷ് പറഞ്ഞു.
Also Read-കോഴിക്കോട് കെട്ടിടനിര്‍മ്മാണത്തിനിടെ സ്ലാബ് തകര്‍ന്ന് ഒരാള്‍ മരിച്ചു
'ശബരിമല വിവാദ കാലത്ത് ഹിന്ദുവിനെ ഉദ്ധരിക്കാന്‍ കുറേ നേതാക്കളെത്തി. നമ്മുടെ ഒരു നേതാവ് പരിപാവനമായ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു. ഹിന്ദുക്കളുടെ അവസ്ഥയ്ക്ക് കാരണം ഹിന്ദുക്കള്‍ തന്നെയാണ്. ഓരോരുത്തര്‍ക്കും കൊടുക്കേണ്ട ശിക്ഷ ഭഗവാന് തന്നെ കൊടുക്കുന്നുണ്ട്, അത് നമ്മളെല്ലാവരും കാണുന്നുണ്ട്' സന്തോഷ് പറയുന്നു.
ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലെത്തുന്നവര്‍ നല്ലൊരു നേതാവാകുന്നതിന് പകരം ഓരോ ദിവസവും ദൈവങ്ങളെപ്പോലെ ആവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ക്ക് കോടാനുകോടി ദൈവങ്ങളുണ്ട് ഇനി ആള്‍ദൈവങ്ങളുടെ ആവശ്യമില്ലെന്നും സന്തോഷ് പറഞ്ഞു.
Also Read-നേവിസിന്റെ ഹൃദയം കണ്ണൂര്‍ സ്വദേശിയിലൂടെ ഇനി തുടിക്കും; ശസ്ത്രക്രിയ വിജയകരം
'മലബാര്‍ കലാപവുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ ചേര്‍ത്ത് ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും'; മന്ത്രി മുഹമ്മദ് റിയാസ്
മലബാര്‍ കലാപവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് ആവിഷ്കരിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. മലബാര്‍ കലാപവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍ ചരിത്ര പ്രാധാന്യമുള്ളതാണ്. അതിനാല്‍ ടൂറിസം സര്‍ക്യൂട്ടുമായി മുന്നോട്ട് ആരെങ്കിലും എത്തിയാല്‍ ടൂറിസം വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മലബാര്‍ കലാപത്തിന്റെ നൂറാം വര്‍ഷികത്തിന്റെ ഭാഗമായി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നടത്തുന്ന സെമിനാറുകളുടെ ഉദ്ഘാടനം ആലപ്പുഴയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങളും വിനോദ സഞ്ചാരത്തിന്റെ പരിധിയില്‍ എത്തണമെന്ന് മന്ത്രി പറഞ്ഞു. മലബാര്‍ കലാപത്തിന്റെ ഭാഗമായി തിരൂരില്‍ നടന്ന വാഗണ്‍ ട്രാജഡി അല്ലെന്നും കൂട്ടക്കൊലയാണെന്നും അദ്ദേഹം പറഞ്ഞു. ട്രാജഡിയെന്നാല്‍ ദുരന്തമാണെന്നും അത് മനഃപൂര്‍വമുണ്ടാകുന്നതല്ലെന്നും അദ്ദേഹം പറയുന്നു.
തീവണ്ടി ബോഗിയില്‍ മനുഷ്യരെ ശ്വാസം മുട്ടിച്ചുകൊന്നത് മനഃപൂര്‍വമാണെന്നും അതിനെ കൂട്ടക്കൊലയെന്ന് തന്നെ പറയണമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. മലബാര്‍ കലാപം ഇസ്ലാമിക രാഷ്ട്രത്തിന് വേണ്ടി നടത്തിയ പോരാട്ടമായിരുന്നില്ലെന്നും വ്യത്യസ്തവിഭാഗം ആളുകള്‍ അതില്‍ ഉള്‍പ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.