നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നടൻ ശ്രീനിവാസൻ ചികിത്സിച്ചത് ഞങ്ങളുടെ പണം കൊണ്ട്'; പരാതിക്കാരനായ ഷമീർ ന്യൂസ് 18 പ്രൈം ഡീബേറ്റിൽ

  'നടൻ ശ്രീനിവാസൻ ചികിത്സിച്ചത് ഞങ്ങളുടെ പണം കൊണ്ട്'; പരാതിക്കാരനായ ഷമീർ ന്യൂസ് 18 പ്രൈം ഡീബേറ്റിൽ

  ''സാമാന്യമര്യാദയുണ്ടെങ്കില്‍ ശ്രീനിവാസന്‍ പണം തിരികെ നല്‍കണം. ആര്‍ത്തി ഏറ്റവും കൂടുതല്‍ ശ്രീനിവാസനാണ്. അപവാദപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കും''- ഷമീര്‍ പറഞ്ഞു.

  പരാതിക്കാരനായ എം ടി ഷമീർ

  പരാതിക്കാരനായ എം ടി ഷമീർ

  • Share this:
   തിരുവനന്തപുരം: നടനും സംവിധായകനുമായ ശ്രീനിവാസനെതിരെ പുരാവസ്തു തട്ടിപ്പിലെ പരാതിക്കാര്‍ രംഗത്ത്. നടന്‍ ശ്രീനിവാസനെ മോന്‍സണ്‍ മാവുങ്കൽ ചികിത്സിച്ചത് തങ്ങളുടെ പണം കൊണ്ടാണെന്ന് പരാതിക്കാരന്‍ എം ടി ഷമീര്‍ പറഞ്ഞു. ന്യൂസ് 18 പ്രൈം ഡിബേറ്റിലായിരുന്നു പരാമര്‍ശം. ''സാമാന്യമര്യാദയുണ്ടെങ്കില്‍ ശ്രീനിവാസന്‍ പണം തിരികെ നല്‍കണം. ആര്‍ത്തി ഏറ്റവും കൂടുതല്‍ ശ്രീനിവാസനാണ്. അപവാദപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കും''- ഷമീര്‍ പറഞ്ഞു.

   പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോന്‍സൺ മാവുങ്കലിനെ പരിചയപ്പെട്ടത് ഡോക്ടര്‍ എന്ന നിലയിലാണെന്നും തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും വ്യക്തമാക്കി ശ്രീനിവാസൻ നേരത്തെ രംഗത്ത് വന്നിരുന്നു. മോന്‍സൺ മാവുങ്കലിനൊപ്പമുള്ള ശ്രീനിവാസന്‍റെ ഫോട്ടോ വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തിലായിരുന്നു ശ്രീനിവാസന്‍റെ പ്രതികരണം. മോൻസണെതിരായ പരാതിക്കാർക്കെതിരെയും ശ്രീനിവാസൻ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. പരാതിക്കാരിൽ രണ്ടുപേർ ഫ്രോഡുകളാണെന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.

   Also Read- ജീവനെടുത്ത പകയെ പ്രണയം എന്നു വിളിക്കാമോ? തിരക്കുപിടിച്ച വാർത്താദിനത്തിനിടെ മനസ്സുതകർത്ത കൊലപാതകത്തേക്കുറിച്ച്

   ''മോന്‍സൺ തട്ടിപ്പുകാരനാണ് എന്ന കാര്യം അറിഞ്ഞിരുന്നില്ല. പുരാവസ്തു ശേഖരം ഉണ്ട് എന്ന് അറിഞ്ഞാണ് അവിടെ പോയത്. തന്‍റെ അസുഖത്തെ കുറിച്ചാണ് കൂടുതലും സംസാരിച്ചത്. അന്ന് സുഖമില്ലാത്ത സമയമായിരുന്നു. രോഗിയായ ഞാന്‍ ഡോക്ടറെ കാണുന്നത് തെറ്റല്ലല്ലോ''- ശ്രീനിവാസൻ ചോദിച്ചു. അന്ന് വ്യാജ ഡോക്ടറാണ് എന്ന് അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഹരിപ്പാട്ട് ഒരു ആയുര്‍വ്വേദ ആശുപത്രിയുണ്ടെന്നും വിളിച്ചുപറയാമെന്നും പറഞ്ഞു.

   പത്തു പതിനഞ്ച് ദിവസം അവിടെ ചികിത്സക്കായി തങ്ങി. അവിടത്തെ ചികിത്സക്കുള്ള പണം നല്‍കിയത് മോന്‍സണാണ്. പണം അടക്കാന്‍ ചെന്നപ്പോഴാണ് മോന്‍സൺ പണം അടച്ച കാര്യം അറിയുന്നത്. പിന്നീട് അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.

   ''പരാതി നൽകിയവരിൽ രണ്ടുപേർ ഫ്രോഡുകളാണ്. പണത്തോട് അത്യാര്‍ത്തിയുള്ളവരാണ്. മോന്‍സണെ പറ്റിക്കാം എന്ന ചിന്തയാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. അതില്‍ ഒരാളെ നേരിട്ട് അറിയാം. അമ്മാവനെ വരെ പറ്റിച്ചയാളാണ്. സിനിമയെടുക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് സുഹൃത്തിന് മോന്‍സൺ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തിരുന്നു''- ശ്രീനിവാസന്‍ മനോരമക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
   Published by:Rajesh V
   First published:
   )}