• HOME
  • »
  • NEWS
  • »
  • kerala
  • »
  • Tini Tom | 10 മിനിറ്റിനുള്ളിൽ പ്രതിയെ കണ്ടെത്തി സൈബർ പോലീസ് ; അഭിനന്ദനവുമായി നടൻ ടിനി ടോം

Tini Tom | 10 മിനിറ്റിനുള്ളിൽ പ്രതിയെ കണ്ടെത്തി സൈബർ പോലീസ് ; അഭിനന്ദനവുമായി നടൻ ടിനി ടോം

ഫോൺ വിളി സഹിക്കാൻ പറ്റാതെയായതോടെ ഫോൺ നമ്പർ ടിനിടോം ബ്ലോക്ക് ചെയ്തു. അപ്പോൾ മറ്റ് നമ്പറിൽ നിന്നായി വിളി

Tini_Tom

Tini_Tom

  • Share this:
പത്ത് മിനിറ്റ് കൊണ്ട് പ്രതിയെ കണ്ടുപിടിച്ച എറണാകുളം റൂറൽ സൈബർ പോലിസിന് (Kerala police) നന്ദിപറഞ്ഞ് നടൻ ടിനി ടോം (Actor Tini Tom). ഫോണിലൂടെ നിരന്തരം വിളിച്ച് അപമര്യാദയായി പെരുമാറിയ വ്യക്തിയെയാണ് സൈബർ പോലീസ് കണ്ടെത്തിയത്. കണ്ണൂർ സ്വദേശിയായ ഷിയാസിനെ പോലീസ് പിടികൂടിയത്.

മാസങ്ങളായി ഷിയാസ് ടിനി ടോമിനെ ഫോണിലൂടെ വിളിച്ച് അസഭ്യം പറയുന്നു എന്നായിരുന്നു പരാതി. ഫോൺ വിളി സഹിക്കാൻ പറ്റാതെയായതോടെ ഫോൺ നമ്പർ ടിനിടോം ബ്ലോക്ക് ചെയ്തു. അപ്പോൾ മറ്റ് നമ്പറിൽ നിന്നായി വിളി. ഒടുവിൽ ശല്യം സഹിക്കവയ്യാതെ ആണ് ടിനി ടോം ആലുവയിലുള്ള സൈബർ പോലീസിന്റെ ഓഫീസിൽ പരാതി നൽകിയത്. പിന്നെ അതിവേഗത്തിൽ ആയി പോലീസിന്റെ നടപടികൾ. എറണാകുളം റൂറൽ എസ്പി കാർത്തിക്കിന്റെ നിർദ്ദേശപ്രകാരം ഒരു ടീം തന്നെ രംഗത്തിറങ്ങി. വളരെ വേഗത്തിൽ കണ്ണൂർ സ്വദേശിയായ ഷിയാസ് ആണ് ഫോൺ വിളിച്ച് ശല്യപ്പെടുത്തുന്നതെന്ന് പോലീസ് കണ്ടെത്തി. പോലീസ് തിരയുന്നു എന്നറിഞ്ഞ ഷിയാസ് ഫോൺ സ്വിച്ച് ഓഫ് ചെയ്തു.

ഷിയാസിനെ പിന്നീട് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ടിനി ടോമും സ്റ്റേഷനിലെത്തി. പ്രത്യേക മാനസികാവസ്ഥയിൽ ആണ് താൻ ഇങ്ങനെ പെരുമാറിയതെന്ന് ഷിയാസ് പറഞ്ഞു. ഇനി ഇത് ആവർത്തിക്കില്ലെന്നും ഉറപ്പുനൽകി. ഈ സാഹചര്യത്തിൽ  ടിനി ടോം പോലീസിൽ നൽകിയ പരാതി പിൻവലിക്കുകയും ചെയ്തു. മനപ്പൂർവ്വം പ്രകോപനം ഉണ്ടാക്കി അത് ഫോണിൽ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയാണ് ഷിയാസിന്റെ ലക്ഷ്യമെന്ന് സംശയിക്കുന്നതായി ടിനി ടോം പറഞ്ഞു.

നേരത്തെ നടൻ മുകേഷിനെയും ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. മുകേഷ് കയർത്ത് സംസാരിക്കുന്നത് റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, എസ്.ഐമാരായ സി.കൃഷ്ണകുമാർ, എം.ജെ ഷാജി, സി.പി.ഒ മാരായ വികാസ് മണി, നിമ്ന മരയ്ക്കാർ തുടങ്ങിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ വേഗത്തിൽ കണ്ടുപിടിച്ച പോലീസിന് സമൂഹമാധ്യമങ്ങളിലൂടെ ടിനിടോം നന്ദിപറഞ്ഞു. ടിനി ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റിനു കീഴിൽ കേരള പോലീസിന് അഭിനന്ദനവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

'പൊലീസ് ഉദ്യോഗസ്ഥനെ വർഗീയവാദിയാക്കാൻ ശ്രമിച്ചത് ഇവനാണ്'; മുകേഷ് എംഎൽഎയുടെ പോസ്റ്റ്

കൊല്ലം: വാരാന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ഞായറാഴ്ച ദിവസം കോളേജിൽനിന്ന് മകളെ വിളിക്കാൻ പോകുന്നതിനിടെ വീട്ടമ്മയെ പൊലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചുവെന്ന സംഭവത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ മുകേഷ് എംഎൽഎ. പർദ്ദ ധരിച്ചെത്തിയ വീട്ടമ്മയെ വസ്ത്രത്തിന്‍റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചുവെന്നായിരുന്നു ആക്ഷേപം. എന്നാൽ ഈ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ ബോധപൂർവ്വം പോസ്റ്റിടുകയായിരുന്നുവെന്നാണ് മുകേഷ് ആരോപിക്കുന്നത്. മുമ്പ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ തെറിവിളിച്ചയാൾ തന്നെയാണ് ഈ സംഭവം വിവാദമാക്കിയതെന്നും മുകേഷ് പറയുന്നു.

Also Read- ഒരു ചക്രമില്ലാതെ KSRTC സർവീസ്; ഏഴു ജീവനക്കാർക്ക് സസ്പെന്‍ഷൻ

കേരള പോലീസിലെ സംഘിയെ കണ്ടുമുട്ടി എന്ന തലക്കെട്ടിലാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ ചാത്തന്നൂര്‍ സ്വദേശിയായ അഫ്‌സല്‍ മണിയില്‍ എന്നയാൾ ഫേസ്ബുക്ക് പോസ്റ്റിട്ടത്. പണ്ട് തന്റെ ഫേസ്ബുക്ക് പോസറ്റിന് താഴെ തെറി വിളിച്ച്‌ കമന്റ് ഇട്ടത് ഇതേ യുവാവാണെന്ന് മുകേഷ് വ്യക്തമാക്കുന്നു. അന്ന് തന്തക്ക് വിളിച്ച്‌ മറുപടി കൊടുത്തതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

'നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നു'; ഓച്ചിറ സംഭവത്തിൽ മറുപടി പോസ്റ്റ്

ലോക്ക്ഡൗൺ ദിനത്തിൽ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടി പോസ്റ്റുമായി പിഡിപി പ്രവർത്തകൻ ഷാൻ ഷാനി പള്ളിശ്ശേരിക്കൽ. കോൺഗ്രസ് പശ്ചാത്തലമുള്ള ഒരു കുടുംബം നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുമ്പോൾ എല്ലാവരും ആഘോഷിക്കുകയാണ്.

ഓച്ചിറ എസ് എച്ച് ഒ ആയ വിനോദിനെ കൃത്യമായി അദ്ദേഹത്തിനെയും കുടുംബത്തെയും അറിയുന്ന തങ്ങൾക്കാർക്കും ഏതെങ്കിലും തരത്തിലുള്ള സംഘപരിവാർ പശ്ചാത്തലം വിനോദിൽ നിന്നോ കുടുംബത്തിൽ നിന്നോ നാളിതുവരെ തോന്നിയിട്ടില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Published by:Anuraj GR
First published: