കൊച്ചി: 'ഒരുത്തീ' സിനിമയുടെ പ്രചാരണാർത്ഥം നടന്ന വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് സംസാരിച്ചതിൽ ക്ഷമ ചോദിച്ച് നടൻ വിനായകൻ (Vinayakan). 'പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ (ഒട്ടും വ്യക്തിപരമായിരുന്നില്ല 🙏🏿) വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു' - വിനായകൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മി ടൂ വിഷയത്തിൽ നടൻ വിനായകന്റെ പ്രതികരണം വൻ വിവാദത്തിലേക്കും പ്രതിഷേധങ്ങളിലേക്കുമാണ് വഴിതെളിച്ചിരുന്നത്. മി ടൂ എന്താണെന്നറിയില്ലെന്നും തനിക്ക് ലൈംഗികബന്ധത്തിലേർപ്പെടേണ്ടവരോട് ചോദിച്ചു ചെയ്യാറാണ് പതിവെന്നുമുൾപ്പെടെയുള്ള പ്രതികരണങ്ങൾക്കെതിരെയാണ് നിരവധി പേർ രംഗത്തെത്തിയത്. വി കെ പ്രകാശ് സംവിധാനം ചെയ്ത് നവ്യ നായരും വിനായകനും മുഖ്യവേഷത്തിലെത്തുന്ന ഒരുത്തീ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിലാണ് സ്ത്രീവിരുദ്ധ പ്രസ്താവന നടനിൽനിന്നുണ്ടായത്.
“എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണായി സെക്സ് ചെയ്യണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യണം? എന്റെ ലൈഫിൽ ഒരു പത്ത് സ്ത്രീകളുമായി താൻ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ പത്ത് സ്ത്രീകളോടും ഞാൻ തന്നെയാണ് ഫിസിക്കൽ റിലേഷനിൽ ഏർപ്പെടാൻ തയ്യാറാണോയെന്ന് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. അവർക്ക് താത്പര്യമില്ലെങ്കിൽ അവർ നോ പറയും. എന്നോട് ഇതുവരെ ഒരു പെണ്ണും അത് ചോദിച്ചിട്ടില്ല,” ഇതായിരുന്നു വിനായകന്റെ വാക്കുകൾ.
പത്രസമ്മേളനത്തിൽ പങ്കെടുത്ത ഒരു മാധ്യമപ്രവർത്തകയ്ക്ക് നേരെ കൈ ചൂണ്ടി ആ “പെണ്ണിനോട് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ ചോദിക്കും, അവർ നോ പറയുകയാണെങ്കിൽ ഓകെ,” എന്ന് പറഞ്ഞാണ് വിനായകൻ തന്റെ വാദത്തെ സമർത്ഥിച്ചത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.