• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'വിളിച്ചത് പുരുഷൻ; അശ്ലീലം പറഞ്ഞപ്പോൾ തിരിച്ചും പ്രതികരിച്ചു': യുവതിയെ ഫോണിൽ അശ്ലീലം പറഞ്ഞെന്ന ആരോപണം തള്ളി വിനായകൻ

'വിളിച്ചത് പുരുഷൻ; അശ്ലീലം പറഞ്ഞപ്പോൾ തിരിച്ചും പ്രതികരിച്ചു': യുവതിയെ ഫോണിൽ അശ്ലീലം പറഞ്ഞെന്ന ആരോപണം തള്ളി വിനായകൻ

ഫോണിലൂടെ നടൻ വിനായകൻ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ കൽപ്പറ്റ പോലീസ് നേരത്തെ കേസെടുത്തിരുന്നു

വിനായകൻ

വിനായകൻ

  • News18
  • Last Updated :
  • Share this:
    എസ്.എസ് ശരൺ

    കൊച്ചി: യുവതിയോട് ഫോണിൽ ലൈംഗികച്ചുവയോട് സംസാരിച്ചു എന്ന ആരോപണം നിഷേധിച്ച് നടൻ വിനായകൻ. പരാതിക്കാരിയെ അറിയില്ലെന്നാണ് ന്യൂസ്18നോട് സംസാരിക്കവെ താരം വ്യക്തമാക്കിയത്. 'തന്നെ ആദ്യം ഫോണിൽ വിളിച്ചത് പുരുഷൻ ആണ്.. ഇയാൾ അസഭ്യം പറഞ്ഞതോടെ താനും തിരിച്ച് മോശമായി പ്രതികരിക്കുകയായിരുന്നു.. യുവതിയോട് മോശമായി പെരുമാറിയിട്ടില്ല.. പരാതി കൊടുത്ത യുവതി ആരാണെന്ന് തനിക്ക് അറിയില്ലെ'ന്നും വിനായകൻ ന്യൂസ്18നോട് പറഞ്ഞു.

    ഫോണിലൂടെ നടൻ വിനായകൻ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ കൽപ്പറ്റ പോലീസ് നേരത്തെ കേസെടുത്തിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിനായകനെ അറസ്റ്റ് ചെയ്യാൻ പോലീസ് നീക്കം ശക്തമാകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് വിനായകൻ ന്യൂസ്‌ 18 നോട്‌ പ്രതികരിച്ചത്.

    Also read-'വിനായകൻ ലൈംഗികച്ചുവയോടെ സംസാരിച്ചു'; ആരോപണവുമായി സ്ത്രീപക്ഷ പ്രവർത്തക

    'കഴിഞ്ഞ ഏപ്രിൽ 18-ാം തീയതി തന്നെ ആദ്യം ഫോണിൽ വിളിച്ചത് ഒരു പുരുഷനാണ്. സിനിമയിൽ അഭിനയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഫോൺ കോൾ. താല്പര്യം ഇല്ലെന്നു വ്യക്തമാക്കിയതോടെ ഇയാൾ അസഭ്യം പറയാൻ തുടങ്ങി.അതോടെ താനും തിരിച്ചു അസഭ്യം പറഞ്ഞു. പുരുഷനെയാണ് അസഭ്യം പറഞ്ഞതെന്നും അല്ലാതെ പരാതി നൽകിയ പെൺകുട്ടിയെ അല്ലെ'ന്നും വിനായകൻ വ്യക്തമാക്കി.പരാതി നൽകിയ പെൺകുട്ടിയെ തനിക്ക് അറിയില്ല. താൻ ജീവിതത്തിൽ ഇത് വരെ ഒരു പെൺകുട്ടിയോടും അപമര്യാദയായി പെരുമാറിയിട്ടില്ല.. ഫോൺ സംഭാഷണം പൂർണമായും പരിശോദിച്ചാൽ എല്ലാ കാര്യങ്ങളും ബോധ്യമാകുമെന്നും വിനായകൻ കൂട്ടിച്ചേർത്തു.

    Also Read-പരാതിക്കാരി ഫോൺ റെക്കോഡ് ഹാജരാക്കി; വിനായകനെ അറസ്റ്റു ചെയ്തേക്കും

    തന്നെ വിളിച്ച് മോശമായി സംസാരിച്ച പുരുഷൻ ആരാണെന്നു സംബന്ധിച്ച് അന്വേഷണം വേണമെന്ന് വ്യക്തമാക്കിയ വിനായകൻ തെറ്റ് ചെയ്തെന്നു തെളിഞ്ഞാൽ ജയിലിൽ കിടക്കാൻ തയാറാണെന്നും കൂട്ടി ചേർത്തു.

    First published: