HOME /NEWS /Kerala / സർവകലാശാലകളിലെ 'ഡോ' പ്രബന്ധങ്ങൾക്ക് നികുതിയോ സെസ്സൊ ഏർപ്പെടുത്തിയാൽ കടബാധ്യത കുറയ്ക്കാമെന്ന് ധനമന്ത്രിയോട് ജോയ് മാത്യു

സർവകലാശാലകളിലെ 'ഡോ' പ്രബന്ധങ്ങൾക്ക് നികുതിയോ സെസ്സൊ ഏർപ്പെടുത്തിയാൽ കടബാധ്യത കുറയ്ക്കാമെന്ന് ധനമന്ത്രിയോട് ജോയ് മാത്യു

പ്രബന്ധങ്ങൾക്ക് നികുതിയോ സെസ്സൊ ഏർപ്പെടുത്തിയാൽ ഒരു പരിധിവരെ കേരളത്തിന്റെ കടബാധ്യത കുറയ്ക്കാമെന്ന് ജോയ് മാത്യു

പ്രബന്ധങ്ങൾക്ക് നികുതിയോ സെസ്സൊ ഏർപ്പെടുത്തിയാൽ ഒരു പരിധിവരെ കേരളത്തിന്റെ കടബാധ്യത കുറയ്ക്കാമെന്ന് ജോയ് മാത്യു

പ്രബന്ധങ്ങൾക്ക് നികുതിയോ സെസ്സൊ ഏർപ്പെടുത്തിയാൽ ഒരു പരിധിവരെ കേരളത്തിന്റെ കടബാധ്യത കുറയ്ക്കാമെന്ന് ജോയ് മാത്യു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Kozhikode [Calicut]
  • Share this:

    കോഴിക്കോട്:  സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട് ധനമന്ത്രിയോട് നിർദേശം മുന്നോട്ടുവെച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. സെസും സർവകലാശാല ഡോക്ടറേറ്റ് വിഷയവും പരാമർ‌ശിച്ചാണ് ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

    ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ- ”ധനമന്ത്രിയുടെ അടിയന്തിര ശ്രദ്ധക്ക്, സംസ്ഥാനത്തെ സർവകലാശാലകളിലെ “ഡോ”പ്രബന്ധങ്ങൾക്ക് നികുതിയോ സെസ്സൊ അങ്ങനെ എന്തെങ്കിലും ഏർപ്പെടുത്തിയാൽ ഒരു പരിധിവരെ കേരളത്തിന്റെ കടബാധ്യത കുറയ്ക്കാം; ഒപ്പം എല്ലാവരും “ഡോ “കളാകുന്ന സോഷ്യലിസം നടപ്പിലാവുകയും ചെയ്യും.”

    നേരത്തെ ബജറ്റിലെ നികുതി വർധനവിനെ രൂക്ഷമായി പരിഹസിച്ച് ജോയ് മാത്യു രംഗത്ത് വന്നിരുന്നു.

    Also Read- ഇത്ര ചീപ്പാണോ മിലിറ്ററി മദ്യം? നേവി മെസ്സിലെ കുറഞ്ഞ മദ്യവില കണ്ട് കണ്ണുതള്ളി നെറ്റിസൺസ്

    ”വിപ്ലവത്തിലേക്കുള്ള അതിവേഗ പാതയിൽ ജനങ്ങൾക്ക് നിരവധി ത്യാഗം സഹിക്കേണ്ടതായി വരും. ഒരു ചുകപ്പൻ സോഷ്യലിസത്തിലേക്കുള്ള പ്രയാണമാണ് സഖാക്കളെ ഇപ്പോൾ നമ്മൾ കാണുന്ന സ്വപ്നം.അതിനാൽ മുണ്ട് മുറുക്കിയുടുക്കുന്ന പിന്തിരിപ്പൻ ബൂർഷ്വാ മുദ്രാവാക്യങ്ങൾ ഉപേക്ഷിച്ച്  പുതിയ നികുതിഭാരപ്പുലരിയിലേക്ക് ജനങ്ങളെ നയിക്കുന്ന രായാവിനെ സ്തുതിച്ച് തിരുവാതിര കളിച്ച്  നമുക്ക് വിപ്ലവത്തിന്റെ മുന്നണിപ്പടയാളികളാകാം. അങ്ങിനെ മുതലാളിത്തത്തിനെതിരെ നമുക്ക് ഒറ്റക്കെട്ടായി ആഞ്ഞടിക്കാം ട്ടെ  ട്ടെ ട്ടെ …….. (അടികിട്ടിയോടുന്ന മുതലാളിത്തത്തിന്റെ നിലവിളി ബാക്ക് ഗ്രൗണ്ടിൽ )” – ഇതായിരുന്നു ജോയ് മാത്യുവിന്റെ കുറിപ്പ്.

    ചിന്താ ജെറോമിന്റെ ഡോക്ടറേറ്റ് വിവാദത്തിലും വിമർശന ശരങ്ങളുമായി ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Chintha Jerome, Joy mathew, Joy mathew facebook post, Kerala Budget 2023