• HOME
  • »
  • NEWS
  • »
  • kerala
  • »
  • Actress Found Died | യുവനടി വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

Actress Found Died | യുവനടി വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

ഒന്നര വർഷം മുമ്പാണ് സജ്ജാദും ഷഹനയും വിവാഹിതരായത്. ഇരുവരും വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു

Shahana-death

Shahana-death

  • Share this:
    കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ വാടക വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചേവായൂരിലാണ് സംഭവം. കാസർകോട് സ്വദേശിനിയായ ഷഹനയാണ് (20) മരിച്ചത്. പറമ്പിൽ ബസാർ സ്വദേശിയായ ഭർത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇന്നലെ രാത്രിയിൽ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഷഹനയുടെ മൃതദേഹം കണ്ടെത്തിയത്.

    അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

    ഒന്നര വർഷം മുമ്പാണ് സജ്ജാദും ഷഹനയും വിവാഹിതരായത്. ഇരുവരും ചേവായൂരിൽ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതോടെ ആർഡിഒയുടെ സാന്നിദ്ധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.

    സംസ്ഥാനത്ത് പ്രതിദിനം ശരാശരി മൂന്നുപേർ മുങ്ങി മരിക്കുന്നു; ഒരു വർഷത്തിനിടെ മരിച്ചത് 1102 പേർ; ഏറ്റവും കൂടുതൽ കൊല്ലത്ത്

    സംസ്ഥാനത്ത് മുങ്ങിമരണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഒരു ദിവസം ശരാശരി മൂന്നു പേർ സംസ്ഥാനത്ത് മുങ്ങി മരിക്കുന്നതായാണ് അഗ്നിരക്ഷാസേനയുടെ കണക്ക്. 2021 ജനുവരി മുതൽ ഡിസംബർ വരെ 1102 പേർ വെള്ളത്തിൽ മുങ്ങി മരിച്ചു. മുൻ വർഷങ്ങളിൽ ഇത് ആയിരത്തിൽ താഴെ ആയിരുന്നതായും മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

    വെള്ളത്തിൽ മുങ്ങുന്നവരെ നാല് മിനിട്ടിനുള്ളിൽ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണം ഉറപ്പാണെന്ന് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പറയുന്നു. സംസ്ഥാനത്ത് പ്രധാനമായും നദി, കുളം, പാറക്കെട്ട് എന്നീ ജലാശയങ്ങളിൽ വീണാണ് മുങ്ങിമരണങ്ങളിലേറെയും സംഭവിക്കുന്നത്. പലപ്പോഴും വിനോദയാത്ര പോകുന്നവരും മറ്റും മദ്യപിച്ച ശേഷം ജലാശയത്തിൽ ഇറങ്ങുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ അപരിചിതമായ സ്ഥലങ്ങളിലും ജലാശയത്തിൽ ഇറങ്ങുന്നത് അപകടസാധ്യത കൂട്ടും.

    Also Read- ഹെല്‍മറ്റ് ധരിച്ചെത്തി ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം പതിവാക്കി; കള്ളനെ കയ്യോടെ പിടികൂടി ജീവനക്കാര്‍

    കൂട്ടുകാർക്കൊപ്പം വെള്ളത്തിൽ കുളിക്കാൻ ഇറങ്ങുന്നവർ, കയത്തിൽ അകപ്പെട്ട് മരണപ്പെടുന്നു. അപകടം പതിയിരിക്കുന്നത് മനസിലാക്കാത്തതാണ് ദുരന്തത്തിന് ഇടയാക്കുന്നത്. നീന്തൽ അറിയാത്തവർ അപകടത്തിൽപ്പെടുന്ന സംഭവങ്ങളും കൂടുതലാണ്. ശരിയായ പരിശീലനം നേടാതെ നീന്താൻ ഇറങ്ങുന്നതാണ് അപകടം വർദ്ധിപ്പിക്കുന്നത്.

    കഴിഞ്ഞ വർഷം ഏറ്റവുമധികം മുങ്ങിമരണം റിപ്പോർട്ട് ചെയ്തത് കൊല്ലം ജില്ലയിലാണ്. 153 പേരാണ് കൊല്ലത്ത് മുങ്ങിമരിച്ചത്. ഏറ്റവും കുറവ് ഇടുക്കിയിലാണ്. 39 പേരാണ് ഇടുക്കിയിൽ മുങ്ങിമരിച്ചത്. കൊല്ലം കഴിഞ്ഞാൽ തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ മുങ്ങിമരണം റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് 142 പേരും, എറണാകുളത്ത് 107 പേരും കണ്ണൂരിൽ 112 പേരുമാണ് 2021ൽ മുങ്ങി മരിച്ചത്. കഴിഞ്ഞ വർഷം മുങ്ങി മരിച്ചവരിൽ 797 പുരുഷൻമാരും 305 സ്ത്രീകളും ആണ് ഉള്ളത്.
    Published by:Anuraj GR
    First published: