കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശം. കേസിൽ നടൻ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സുപ്രീം കോടതിയെ അറിയിച്ചത് എന്തിന്റെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി ചോദിച്ചു. കുറ്റം ചുമത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്നും, ഇക്കാര്യത്തിൽ പ്രതിഭാഗവുമായി ധാരണയിലായെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. കുറ്റം ചുമത്തരുതെന്ന് ദിലീപ് സുപ്രീം കോടതിയിൽ ആവശ്യം ഉന്നയിക്കുകയായിരുന്നു. മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. വിചാരണകോടതിയോട് സർക്കാരും പ്രതിഭാഗവും കുറ്റം ചുമത്തരുതെന്ന് ഒന്നിച്ചു ആവശ്യപ്പെടാനാണ് ഈ ധാരണയിലെത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.