Actress Assault Case | നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി
Actress Assault Case | നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി
ജഡ്ജി ഹണി എം. വർഗീസിനെ വിചാരണ ചുമതലയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയാണ് തള്ളിയത്
ദിലീപ്
Last Updated :
Share this:
നടിയെ ആക്രമിച്ച കേസിൽ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. ജഡ്ജി ഹണി എം. വർഗീസിനെ വിചാരണ ചുമതലയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയാണ് തള്ളിയത്. സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് തന്നെ വിചാരണ നടത്തണം എന്നത് സംബന്ധിച്ച ഉത്തരവും ഹൈക്കോടതി പുറത്തിറക്കി കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്നും കത്തിൽ നടി ആവശ്യപ്പെട്ടിരുന്നു.
ഹണി എം വർഗീസ് തന്നെ വിചാരണ നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ സിബിഐ പ്രത്യേക കോടതിയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സെഷൻസ് കോടതിയിലേക്ക് മാറ്റി. ഇനി കേസ് പരിഗണിക്കുന്നത് സെഷൻസ് കോടതിയിലാണ്. ഇത് സംബന്ധിച്ച വ്യക്തമായ അറിയിപ്പ് അഭിഭാഷകർക്ക് നൽകിയിട്ടുണ്ട്. ഹണി എം വർഗീസിനെ വിചാരണ ചുമതലയിൽ നിന്ന് നീക്കണമെന്ന നടിയുടെ ആവശ്യം തള്ളിക്കൊണ്ട് ഹൈക്കോടതി രജിസ്ട്രാറുടെ ഓഫീസ് ഉത്തരവിറക്കിയിട്ടുണ്ട്. വനിതാ ജഡ്ജി വേണമെന്ന അതിജീവിതയുടെ ആവശ്യത്തെ തുടർന്നായിരുന്നു ഹണി എം. വർഗീസിനെ വിചാരണ ചുമതല ഏൽപ്പിച്ചത്.
നടിയെ അക്രമിച്ച കേസ് വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി കേസ് പരിഗണിക്കുന്ന സ്പെഷ്യൽ ജഡ്ജി ഹണി എം. വർഗ്ഗീസ് നേരത്തെ സുപ്രീംകോടതിയിൽ കത്ത് നൽകിയിരുന്നു. 2021 ഓഗസ്റ്റിൽ നടപടികൾ പൂർത്തിയാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. നടൻ ദിലീപിനെതിരായ കേസിലെ വിചാരണ പൂർത്തിയാക്കാനുള്ള അവസാന അവസരമായി ആറ് മാസം കൂടി സുപ്രീം കോടതി അനുവദിച്ചു നൽകിയത് 2021 മാർച്ച് മാസത്തിലാണ്. കൊച്ചിയിലെ പ്രാദേശിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഹൈക്കോടതിയിലെ വ്യവഹാരത്തെത്തുടർന്ന് വിചാരണ വൈകിയതിനാൽ അവിടത്തെ ജഡ്ജി അധിക സമയം തേടിയിരുന്നു. ഇത് രണ്ടാം തവണയാണ് ഇത്തരമൊരു അനുവാദം ലഭിക്കുന്നത്. ഇരുവിഭാഗത്തോടും കേസുമായി സഹകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
കേസിൽ ഇതുവരെയായി 179 സാക്ഷികളെ വിസ്തരിച്ചു.124 വസ്തുക്കളും പ്രോസിക്യൂഷൻ ഹാജരാക്കിയ 199 രേഖകളും പരിശോധിച്ചു. സിനിമാ നടന്മാരും സെലിബ്രിറ്റികളും ഉൾപ്പെടുന്ന 43 സാക്ഷികളെ കൂടി വിസ്താരത്തിനായി ഉടൻ ഷെഡ്യൂൾ ചെയ്യും.
2017 ഫെബ്രുവരിയിൽ കൊച്ചിയിൽ ജോലിയുടെ ഭാഗമായി പോകുന്നതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ആക്രമണത്തിന്റെ ചിത്രീകരണം നടത്തിയത്തിൽ നാല് പുരുഷന്മാർ ഉണ്ടായിരുന്നു. കേസിലെ എട്ടാമത്തെ പ്രതിയായ ചലച്ചിത്രതാരം ദിലീപിനെ 2017 ജൂലൈയിൽ അറസ്റ്റ് ചെയ്ത് ഏതാനും മാസങ്ങൾക്കു ശേഷം ജാമ്യത്തിൽ വിട്ടു. 85 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കേസിൽ ദിലീപിന് ജാമ്യം ലഭിച്ചത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.