• HOME
  • »
  • NEWS
  • »
  • kerala
  • »
  • നടിയെ ആക്രമിച്ച കേസ്: വിചാരക്കോടതി മാറ്റണണെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി

നടിയെ ആക്രമിച്ച കേസ്: വിചാരക്കോടതി മാറ്റണണെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി

കേസിന്‍റെ വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്നും പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി

Kerala High Court

Kerala High Court

  • Last Updated :
  • Share this:
    കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് തിരിച്ചടി. വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരും. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഹർജി തളളിയത്.

    ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിച്ചത്. അതിജീവിതയുടെ ആവശ്യപ്രകാരം അടച്ചിട്ട മുറിയിലായിരുന്നു വാദം കേട്ടത്. കേസിന്‍റെ വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്നും പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയത് നിയമപരമല്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

    Also Read- Actress Assault Case | നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി

    ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് വിചാരണക്കോടതിയെ നിശ്ചയിച്ചതെന്നും അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ ഇത് മറികടക്കാൻ കഴിയില്ല എന്നുമാണ് വാദം. പ്രോസിക്യൂഷൻ ഈ വാദത്തോട് യോജിച്ചിരുന്നു. എന്നാൽ ദിലീപ് അടക്കമുള്ള പ്രതിഭാഗം അതീജീവിതയുടെ ആവശ്യത്തെ കോടതിയിൽ എതിർത്തു.

    Summary- Survivor hit back in case of assault on actress. The High Court rejected the request to change the trial court. The trial will continue in the Principal Sessions Court. The High Court Single Bench dismissed the petition.
    Published by:Anuraj GR
    First published: