നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Actress Attack case | നടിയെ ആക്രമിച്ച കേസ്; വെളിപ്പെടുത്തലുകൾ എല്ലാം അന്വേഷണപരിധിയിൽ; തുടരന്വേഷണം സത്യസന്ധമായി നടക്കും

  Actress Attack case | നടിയെ ആക്രമിച്ച കേസ്; വെളിപ്പെടുത്തലുകൾ എല്ലാം അന്വേഷണപരിധിയിൽ; തുടരന്വേഷണം സത്യസന്ധമായി നടക്കും

  കൊച്ചിയിലെ പോലീസ് ക്ലബ്ബിലായിരുന്നു ഉന്നതോദ്യോഗസ്ഥരടക്കമുള്ളവരുടെ നിര്‍ണ്ണായക യോഗം

  • Share this:
  കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ (Actress Attack Case) തുടരന്വേഷണം സത്യസന്ധമായി നടക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്ത് (S Sreejith) കോടതി നിര്‍ദ്ദേശം അനുസരിച്ചു കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകും.വെളിപ്പെടുത്തലുകള്‍ എല്ലാം അന്വേഷണ പരിധിയിലുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ ഉന്നത തല യോഗത്തിനു ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

  നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാനായി ക്രൈംബ്രാഞ്ച് മേധാവി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രാവിലെ ആരംഭിച്ച യോഗം വൈകുന്നേരം 4 മണിയോടു കൂടിയാണ് പൂര്‍ത്തിയായത്.ഇതിനു ശേഷമായിരുന്നു കേസിന്റെ തുടരന്വേഷണം സത്യസന്ധമായി നടക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവിയുടെ പ്രതികരണം.

  കൊച്ചിയിലെ പോലീസ് ക്ലബ്ബിലായിരുന്നു ഉന്നതോദ്യോഗസ്ഥരടക്കമുള്ളവരുടെ നിര്‍ണ്ണായക യോഗം.പ്രധാനമായും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദിലീപ്, പള്‍സര്‍ സുനി എന്നിവരെ വീണ്ടും ചോദ്യം ചെയ്യുന്നതടക്കമുള്ള വിഷയങ്ങളാണ് പ്രത്യേക സംഘം പരിശോധിച്ചത്.

  പ്രതികള്‍ക്ക് ഉടന്‍ നോട്ടീസ് അയയ്ക്കാനും നീക്കമുണ്ട്.വെളിപ്പെടുത്തലുകളെല്ലാം അന്വേഷണ പരിധിയിലുണ്ടെന്ന് തുടരന്വേഷണ സംഘത്തിന് മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി വ്യക്തമാക്കി കഴിഞ്ഞു.

  വരുന്ന ബുധനാഴ്ച്ച സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനിരിക്കെയാണ് അന്വേഷണ കാര്യങ്ങള്‍ തീരുമാനിക്കാനായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നത്.

  നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും ഇത് കാണാന്‍ ദിലീപ് ക്ഷണിച്ചുവെന്ന അടക്കമുള്ള ആരോപണങ്ങളാണ് ബാലചന്ദ്രകുമാര്‍ ഉന്നയിച്ചിട്ടുള്ളത്. ഈ മാസം 20 ന് മുമ്പ് തുടരന്വേഷണ റിപ്പോര്‍ട്ട് കൈമാറാനാണ് വിചാരണക്കോടതിയുടെ നിര്‍ദ്ദേശം.

  ബാലചന്ദ്രകുമാറിന്റെ മൊഴി വിചാരണ കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പിച്ചിട്ടുണ്ട്. വിചാരണ നിര്‍ത്തിവെക്കണമെന്ന പ്രേസിക്യൂഷന്റെ ഹര്‍ജി യും 20 ന് പരിഗണിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ തുടരന്വേഷണം നടത്താനാണ് പ്രോസിക്യൂഷന്‍ ആവശ്യമുന്നയിച്ചത്.

  അതിനാല്‍ 20 വരെ സമയം അനുവദിച്ച കോടതി റിപ്പോര്‍ട്ട് സമര്‍പിക്കണമെന്നും നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ അക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു.

  ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ പ്രോസിക്യൂഷനാണെന്നാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിചാരണ കോടതിയില്‍ ആണ് പ്രോസിക്യൂഷന്‍ ഈ ആവശ്യം ഉന്നയിച്ചത്.

  ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പ്രോസിക്യൂഷന്‍ കണ്ടെത്തിയിട്ടുള്ള തെളിവുകളുമായി യോജിച്ചു പോകുന്നുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടിട്ടുണ്ടെന്നും കൈക്കൂലി നല്‍കിയെന്നുമുള്ള വെളിപ്പെടുത്തലുകളാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയത്. ആയതിനാല്‍ കേസില്‍ സംവിധായകന്‍ ബാലചന്ദ്രനെ സാക്ഷിയാക്കിയുള്ള കൃത്യമായ അന്വേഷണമാണ് നടക്കേണ്ടതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

  Also Read-Actress Attack Case| നടിയെ അക്രമിച്ച കേസ്: തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം

  ആരെങ്കിലും പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ കേസില്‍ തുടരന്വേഷണം വേണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ അഭിപ്രായപ്പെട്ടതാണ്. വിചാരണ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കെയാണ് കേസില്‍ ഇപ്പോള്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്.വിചാരണ നിര്‍ത്തിവെച്ചു അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഉടനെ വിചാരണകോടതി ഉത്തരവ് പറയും.

  Also Read-Actress Attack case | പ്രോസിക്യൂഷന് തിരിച്ചടി; വാദത്തിന് ബലം കിട്ടാനാണോ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നത്? ഹൈക്കോടതി

  എന്നാല്‍ കേസിന്റെ വിചാരണ ഫെബ്രുവരി-16 നകം തീര്‍ക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം നിലനില്‍ക്കുന്നതും പരിഗണിക്കേണ്ടി വരും.കേസില്‍ വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ മുന്‍പ് മേല്‍ക്കോടതികളെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളി.കേസില്‍ ഏതാണ്ട് 140 സാക്ഷികളെ കോടതി വിസ്തരിച്ചിട്ടുണ്ട്.
  Published by:Jayashankar AV
  First published:
  )}