നടിയെ അക്രമിച്ച കേസ്: വിചാരണ കോടതി മാറ്റണമെന്ന ആവശ്യം തള്ളിയ വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിലേക്ക്
വിചാരണ നടപടികൾ ഡിസംബർ 2 ന് വീണ്ടും ആരംഭിക്കാനിരിക്കെയാണ് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നത്.

News18 Malayalam
- News18 Malayalam
- Last Updated: November 27, 2020, 12:31 PM IST
കൊച്ചി: നടിയെ അക്രമിച്ച കേസിൽ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. വിചാരണ കോടതി മാറ്റണമെന്ന ആവശ്യം തള്ളിയ ഹൈകോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകുന്നത്. കോടതി മാറ്റുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കോടതിയും പ്രോസിക്യൂട്ടറും സഹകരിച്ച് നീതി നടപ്പാക്കാൻ മുന്നോട് പോകണമെന്നുമായിരുന്നു ഹൈകോടതി ഉത്തരവ്.
You may also like:നൂറ് വർഷം പഴക്കമുള്ള വീട് പുതുക്കിപ്പണിയാൻ പൊളിച്ചു; കിട്ടിയത് നൂറ് വർഷം പഴക്കമുള്ള മദ്യക്കുപ്പികൾ
ഹൈക്കോടതി വിധിയെ തുടർന്ന് പ്രൊസിക്യൂട്ടർ എ സുരേശൻ രാജിവെച്ചിരുന്നു. കേസ് വിചാരണ തുടരാൻ സ്വീകരിച്ചിട്ടുള്ള നടപടികൾ അറിയിക്കാൻ വിചാരണ കോടതി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഗൗരവ സ്വഭാവമുള്ള കേസായതിന്നാൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഇല്ലാതെ വിചാരണ തൽക്കാലം തുടരരുതെന്നാണ് അന്വേഷണ സംഘവും കോടതിയെ അറിയിച്ചിട്ടുള്ളത്.
വിചാരണ നടപടികൾ ഡിസംബർ 2 ന് വീണ്ടും ആരംഭിക്കാനിരിക്കെയാണ് സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു വെന്ന് ആരോപിച്ചാണ് ഇരയായ നടിയും പ്രോസിക്യുഷനും കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടത്.