കൊച്ചി: നടി അക്രമപ്പെട്ട സംഭവത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ പി സി ജോര്‍ജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പി സി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. ആരെക്കുറിച്ചും എന്തും പറയാമെന്ന് കരുതരുതെന്ന് വിമർശിച്ച കോടതി, സ്വന്തം വീട്ടുകാരെക്കുറിച്ചും മോശം പരാമര്‍ശം നടത്തുമോയെന്ന് ജോർജിനോട് ചോദിച്ചു.
പാഞ്ചാലിയുടെയും ദ്രൗപതിയുടെയും കാലം കഴിഞ്ഞുവെന്നും കോടതി പരാമർശിച്ചു. ഇരയുടെ പേര് പരാമര്‍ശിച്ചു ഹര്‍ജി നല്കിയ ജോര്‍ജിന്റൈ നടപടി നിയമവിരുദ്ധവും സുപ്രീം കോടതി വിധിയുടെ ലംഘനവുമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. തുടർന്ന് പി സി ജോര്‍ജ് ഹർജി പിൻവലിച്ചു.
നടിയുടെ പേരുവെളിപ്പെടുത്തുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിന് നെടുമ്പാശ്ശേരി പൊലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.