Actress Assault Case | നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്റെ ചോദ്യം ചെയ്യലിൽ അനിശ്ചിതത്വം; ഇന്നത്തെ ചോദ്യംചെയ്യൽ നടന്നില്ല
Actress Assault Case | നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്റെ ചോദ്യം ചെയ്യലിൽ അനിശ്ചിതത്വം; ഇന്നത്തെ ചോദ്യംചെയ്യൽ നടന്നില്ല
ശാസ്ത്രീയമായ ചോദ്യം ചെയ്യലിന് വീട്ടിൽ സാങ്കേതിക സൗകര്യം ഇല്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചതോടെ ഇന്നത്തെ ചോദ്യം ചെയ്യൽ നടന്നില്ല. വീട്ടിൽ ആണെങ്കിൽ മാത്രം ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നാണ് കാവ്യയുടെ നിലപാട്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്റെ (Kavya Madhavan) ചോദ്യം ചെയ്യലിൽ അനിശ്ചിതത്വം തുടരുന്നു. ശാസ്ത്രീയമായ ചോദ്യം ചെയ്യലിന് വീട്ടിൽ സാങ്കേതിക സൗകര്യം ഇല്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചതോടെ ഇന്നത്തെ ചോദ്യം ചെയ്യൽ നടന്നില്ല. വീട്ടിൽ ആണെങ്കിൽ മാത്രം ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്നാണ് കാവ്യയുടെ നിലപാട്.
കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചെങ്കിലും സ്ഥലം സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്. ആലുവ പത്മ സരോവരത്തിലെ വീട്ടിൽ കാവ്യയെ ചോദ്യം ചെയ്യാനുള്ള സാങ്കേതിക സൗകര്യം ഇല്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഫോറൻസിക് റിപ്പോർട്ടുകളും ഫോൺ സംഭാഷണങ്ങളും അടക്കം ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം ചോദ്യം ചെയ്യാൻ. പ്രൊജക്ടർ ഉൾപ്പെടെയുള്ള സാങ്കേതിക സഹായവും ചോദ്യംചെയ്യലിന് ആവശ്യമുണ്ട്. ഈ സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രം വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് ഉള്ളത്. അല്ലെങ്കിൽ കാവ്യയ്ക്ക് ഉചിതമായ മറ്റൊരിടം അറിയിക്കാമെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
എന്നാൽ വീട്ടിൽ വച്ചാണെങ്കിൽ മാത്രം ചോദ്യംചെയ്യലിനോട് സഹകരിക്കാമെന്ന് നിലപാടിലാണ് കാവ്യ. കേസിൽ താൻ സാക്ഷി മാത്രമാണെന്നും ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാൻ നിയമപരമായ അവകാശമുണ്ടെന്നും കാവ്യ ക്രൈംബ്രാഞ്ചിന് മറുപടി നൽകി. ഇതോടെ കാവ്യാമാധവനെ ചോദ്യം ചെയ്യാനുള്ള തീരുമാനം അനിശ്ചിതത്വത്തിൽ നീളുകയാണ്. കാവ്യ അടക്കം സാക്ഷികൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് കാവ്യയുടെ ശ്രമമെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ഇക്കാര്യം കോടതിയെ അറിയിക്കും.
അതേസമയം ദിലീപിന്റ സഹോദരൻ അനൂപും സഹോദരി ഭർത്താവ് സൂരജും ആലുവ പോലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് കിട്ടിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. ഇരുവരുടേയും വീട്ടിൽ ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ചിരുന്നു. ഏപ്രിൽ 18നകം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശം. കാവ്യ അടക്കം സാക്ഷികളെ ചോദ്യം ചെയ്യാൻ വൈകുന്നതോടെ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടേണ്ടി വരും,
ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് കിട്ടിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. ഇരുവരുടേയും വീട്ടിൽ ക്രൈംബ്രാഞ്ച് നോട്ടീസ് പതിപ്പിച്ചിരുന്നു. ഏപ്രിൽ 18 നകം തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശം. കാവ്യ അടക്കം സാക്ഷികളെ ചോദ്യം ചെയ്യാൻ വൈകുന്നതോടെ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടേണ്ടി വരും .
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.