• HOME
  • »
  • NEWS
  • »
  • kerala
  • »
  • VD Satheesan| നടി ആക്രമിക്കപ്പെട്ട കേസും പി സി ജോർജിന്റെ കേസും ഒതുക്കുന്നത് ഒരേ ഇടനിലക്കാർ: വിഡി സതീശൻ

VD Satheesan| നടി ആക്രമിക്കപ്പെട്ട കേസും പി സി ജോർജിന്റെ കേസും ഒതുക്കുന്നത് ഒരേ ഇടനിലക്കാർ: വിഡി സതീശൻ

ഇടനിലക്കാരെക്കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചാൽ അവരുടെ പേര് വെളിപ്പെടുത്തും.

വി.ഡി. സതീശൻ

വി.ഡി. സതീശൻ

  • Share this:
    തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസും (Actress Attack case) പി സി ജോർജിന്റെ (PC George)കേസും ഒതുക്കാൻ ഒരേ ഇടനിലക്കാരനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ (VD Satheesan). കേസ് ഒതുക്കാൻ ഇടനിലക്കാരായി നിൽക്കുന്നത് സി പി എം നേതാക്കളാണ്.

    ഇതിൽ വിശദമായ അന്വേഷണം നടത്തണം. ഇടനിലക്കാരെക്കുറിച്ച് വ്യക്തമായ തെളിവ് ലഭിച്ചാൽ അവരുടെ പേര് വെളിപ്പെടുത്തും. അതിജീവിതുടെ ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    പിസി ജോർജിന് ജാമ്യം ലഭിക്കാൻ ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് പിസി ജോർജിനെ പോലൊരാളെ കാണാതാകുന്നതും ഹൈക്കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിക്കുന്നത് വരെ ഒളിവിൽ പാർപ്പിക്കുന്നതും.

    Also Read-വെണ്ണല വിദ്വേഷ പ്രസംഗ കേസ്; പിസി ജോർജിന് മുൻകൂർ ജാമ്യം

    കേരളത്തിൽ എന്തിനാണ് ഇന്റലിജൻസ് എന്നും സതീശൻ ചോദിച്ചു. പിസി ജോർജിനെ പോലെ ഒരു രാഷ്ട്രീയ നേതാവ് എങ്ങോട്ടാണ് പോകുന്നത് എന്നു പോലും മനസ്സിലാക്കാൻ കഴിയാത്ത അല്ലെങ്കിൽ, മനപൂർവമായി ചെയ്യുന്ന സംസ്ഥാനത്തെ ആഭ്യന്തര വകുപ്പും സ്പെഷ്യൽബ്രാഞ്ചുമെല്ലാം മുഖ്യമന്ത്രി പിരിച്ചു വിടണം.

    കഴിവുള്ള പൊലീസ് ഉദ്യോഗസ്ഥർ കേരളത്തിലുണ്ട്. പക്ഷേ, പൊലീസിനെ പിന്നിൽ നിന്ന് വലിക്കുകയാണ്. രാഷ്ട്രീയ നേതൃത്വം കേസന്വേഷണത്തിൽ ഒരു കാരണവശാലും ഇടപെടാൻ പാടില്ല. പക്ഷേ, അതിജീവിതയുടെ കേസാണെങ്കിലും പിസി ജോർജിന്റെ കേസാണെങ്കിലും അവർ ഇടനിലക്കാരായി പ്രവർത്തിക്കുകയാണ്.

    Also Read-തുടരന്വേഷണം വേഗത്തിൽ അവസാനിപ്പിക്കരുത്; അതിജീവിത വീണ്ടും ഹൈക്കോടതിയിൽ

    ഏത് ഘട്ടത്തിലാണ് അതിജീവിതയ്ക്ക് പൊലീസ് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടത്? വിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണല്ലോ അവർ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങൾ അതിജീവിതയ്ക്കൊപ്പമാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടുതേടാനുള്ള ഒരു ചെറിയ വിഷയമായല്ല ഇതിനെ കാണുന്നത്. തങ്ങൾ രാഷ്ട്രീയപരമായി അത്രയും അധഃപതിച്ചവരല്ല. ഈ വിഷയം കൊണ്ട് വോട്ടു തേടേണ്ട കാര്യവും തങ്ങൾക്കില്ല. പക്ഷേ കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ ചർച്ചയാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

    ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടപ്പോൾ അതിനൊപ്പം നിന്നത് പ്രതിപക്ഷമാണ്. ആരെ രക്ഷിക്കാനാണ് റിപ്പോർട്ട് ഒളിച്ചു വെക്കുന്നത്. വലിയ സ്വാധീനവും പണവുമുള്ള ആളുകൾക്ക് കേരളത്തിൽ എന്തുമാകാം എന്ന അവസ്ഥ വരുന്നത് ശരിയല്ല.

    പിസി ജോർജും ഇടതുപക്ഷവും തമ്മിലുള്ള ഇടനിലക്കാർ ആരാണ്. അതിജീവിതയുടേയും പിസി ജോർജിന്റേയും കേസിലെ ഇടനിലക്കാർ രണ്ടും ഒന്നാണെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
    Published by:Naseeba TC
    First published: