• HOME
  • »
  • NEWS
  • »
  • kerala
  • »
  • Actress Attack Case |ദിലീപിന്റെ കോൾ ലിസ്റ്റിൽ ഡിഐജിയും; സഞ്ജയ് കുമാര്‍ ഗുരുഡിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

Actress Attack Case |ദിലീപിന്റെ കോൾ ലിസ്റ്റിൽ ഡിഐജിയും; സഞ്ജയ് കുമാര്‍ ഗുരുഡിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ തലേ ദിവസം രാത്രി  സഞ്ജയ് കുമാര്‍ ഗുരുഡും ദിലീപും ഫോണില്‍  സംസാരിച്ചതിനെക്കുറിച്ചാണ് പരിശോധിക്കുന്നത്.

സഞ്ജയ് കുമാര്‍ ഗുരുഡ്

സഞ്ജയ് കുമാര്‍ ഗുരുഡ്

  • Share this:
നടന്‍ ദിലീപ് (Actor Dileep) പ്രതിയായ വധശ്രമ ഗൂഡാലോചന കേസില്‍ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുഡിനെതിരെ ക്രൈംബ്രാഞ്ച് (Crime Branch) അന്വേഷണം. കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ തലേ ദിവസം രാത്രി  സഞ്ജയ് കുമാര്‍ ഗുരുഡും ദിലീപും ഫോണില്‍  സംസാരിച്ചതിനെക്കുറിച്ചാണ് പരിശോധിക്കുന്നത്. ഇതിന് പിന്നാലെ ഫോണുകള്‍ പ്രതികള്‍ മാറ്റിയതായും വിവരം ലഭിച്ചിട്ടുണ്ട്.

നടിയെ ആക്രമിക്കാൻ ശ്രമിച്ച കേസ് (Actress Attack Case) അന്വേഷിച്ച സംഘത്തെ അപായപ്പെടുത്താന്‍ ദീലീപിന്റെ നേത്യത്വത്തില്‍ പദ്ധതിയിട്ടെന്ന സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലില്‍ ജനുവരി ഒമ്പതിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. തലേ ദിവസം രാത്രി 10: 04നാണ് ദിലീപിനെ സഞ്ജയ് കുമാര്‍ ഗുരുഡ് ദിലീപിന്റെ വാട്‌സ് ആപ്പിലൂടെ ബന്ധപ്പെടുന്നത്. 4 മിനിറ്റ് 12 സെക്കന്റ് കോള്‍ നീണ്ടു നിന്നു. പിന്നീട് പ്രതികള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ഫോണ്‍ മാറ്റി. പിന്നീട് പുതിയ ഫോണ്‍ വാങ്ങുകയും ചെയ്തു. കേസില്‍ ദിലീപിനെ സഹായിക്കുന്ന രീതിയിലുള്ള എന്തെങ്കിലും ഇടപെടല്‍ ഡിഐജിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

സഞ്ജയ് കുമാര്‍ ഗുരുഡില്‍ നിന്ന് വിവരങ്ങള്‍ തേടാനുള്ള നടപടികള്‍ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. ദിലീപിനെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ ഇവരുമായി ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് സംഘം തേടിയിരുന്നു. ഈ പരിശോധനയിലാണ് ഡിഐജിയും ദിലീപുമായുള്ള സംഭാഷണ വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചത്.

Also read- Actress Assault Case | 'അതിജീവിതയുടെ പരാതിയിൽ പിഴവുകൾ'; തിരുത്താതെ പരാതി പരിഗണിക്കില്ലെന്ന് ബാർ കൗൺസിൽ

Actress attack case| ഫോണില്‍ നിന്നും നശിപ്പിച്ചത് സ്വകാര്യ സന്ദേശങ്ങളെന്ന് ദിലീപ്; തെളിവുകള്‍ നശിപ്പിച്ചത് രാമന്‍പിള്ളയുടെ ഓഫീസ് വൈ ഫൈയിലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിലെ (Actress attack case) അന്വേഷണ ഉദ്യോഗസ്ഥരെ വധിയ്ക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ക്രൈബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ തള്ളി നടന്‍ ദിലീപ് (Dileep). കേസിലെ തെളിവുകള്‍ ഫോണില്‍ നിന്നും നശിപ്പിച്ചുവെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. ഫോണില്‍ നിന്നും കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും മായ്ച്ചുകളഞ്ഞിട്ടിട്ടില്ല.

കേസുമായി ഒരു ബന്ധവുമില്ലാത്ത സ്വകാര്യ സംഭാഷണവും സന്ദേശവുമാണ് മായ്ച്ചത്. കേസുമായി ബന്ധമുള്ള എന്തെങ്കിലും വിവരങ്ങള്‍ ഫോണില്‍ ഉള്ളതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. ഫോറന്‍സിക് റിപ്പോര്‍ട്ടും മിറര്‍ ഇമേജും തമ്മില്‍ വ്യത്യാസമില്ല. ഇതിന് വിരുദ്ധമായ വിശദീകരണമാണ് അന്വേഷണ സംഘം നല്‍കുന്നതെന്നും എതിര്‍ സത്യവാങ്മൂലത്തില്‍ ദിലീപ് വ്യക്തമാക്കി.

Also read- Dileep | വധശ്രമ ഗൂഢാലോചന കേസ്: നടൻ ദിലീപിനെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

കേസുമായി ബന്ധപ്പെട്ട് മുന്‍ വീട്ടുജോലിക്കാരന്‍ ദാസന്‍ നല്‍കിയ മൊഴിയും ദിലീപ് തള്ളി. ദാസന്റെ മൊഴി വസ്തുതാവിരുദ്ധമാണ്. മൊഴി മാറ്റുന്നതിനായുള്ള പരിശീലനത്തിനായി ദാസന്‍ അഭിഷാഷകന്റെ ഓഫീസിലെത്തിയതായി അവകാശപ്പെടുന്ന ദിവസം അഭിഭാഷകന്‍ കോവിഡ് മൂലം ഓഫീസില്‍ എത്തിയിരുന്നില്ല. ഇതു തെളിയിക്കുന്നതിനുള്ള കോവിഡ് സര്‍ട്ടിഫിക്കറ്റും അഡ്വ.ബി.രമാന്‍പിള്ള കോടതിയില്‍ ഹാജരാക്കി.
Published by:Naveen
First published: