Actress Attack Case| അതിജീവിതയുടെ ഹർജിയിൽ ഇന്നും വാദം തുടരും; ദിലീപിന് ജാമ്യത്തിൽ തുടരാം
Actress Attack Case| അതിജീവിതയുടെ ഹർജിയിൽ ഇന്നും വാദം തുടരും; ദിലീപിന് ജാമ്യത്തിൽ തുടരാം
ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡ് ഫോറൻസിക് പരിശോധന നടത്തണമെന്ന പ്രോസിക്യൂഷൻ ഹർജിയിലും ഹൈക്കോടതിയിൽ ഇന്നും വാദം തുടരും
കേരള ഹൈക്കോടതി
Last Updated :
Share this:
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജിയിലും ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡ് ഫോറൻസിക് പരിശോധന നടത്തണമെന്ന പ്രോസിക്യൂഷൻ ഹർജിയിലും ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക .
മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് വീണ്ടും അയക്കുന്നതിനെ നടൻ ദിലീപ് എതിർത്തിരുന്നു. ഫോറൻസിക് വിദഗ്ദരുടെ റിപ്പോർട്ട് വിചാരണ കോടതിയിൽ ഉണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അന്വേഷണം നടത്താനുള്ള പ്രോസിക്യൂഷൻറെ അവകാശത്തെ എങ്ങനെ തടയാനാകും എന്ന് കോടതി ചോദിച്ചു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ജാമ്യത്തിൽ തുടരാം. ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി കൊച്ചി പ്രത്യേക കോടതി ഇന്നലെ തള്ളി. ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ പ്രതികരിച്ചു.
ദിലീപ് തുടർച്ചയായി ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നു എന്ന് കാട്ടി ഏപ്രിൽ നാലിനാണ് ക്രൈം ബ്രാഞ്ച് വിചാരണ ക്കോടതിയെ സമീപിച്ചത്. വിശദമായ വാദ പ്രതിവാദങ്ങൾക്ക് ഒടുവിൽ പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.