ഇന്റർഫേസ് /വാർത്ത /Kerala / Actress Attack Case | ഒന്‍പതര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപ് മടങ്ങി; ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും

Actress Attack Case | ഒന്‍പതര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപ് മടങ്ങി; ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കും

ദിലീപ് ചോദ്യംചെയ്യലിനെത്തുന്നു

ദിലീപ് ചോദ്യംചെയ്യലിനെത്തുന്നു

രണ്ടാം ദിനം ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ബാലചന്ദ്രകുമാറിനെയും ആലുവ പോലീസ് ക്ലബ്ബിലേക്ക് അന്വേഷണ സംഘം വിളിച്ചു വരുത്തിയത്.

  • Share this:

നടിയെ ആക്രമിച്ച കേസിൽ (Actress Attack Case)  തുടരന്വേഷണത്തിന്‍റെ ഭാഗമായി ചോദ്യം ചെയ്യലിന് ശേഷം ദിലീപ് (Dileep) മടങ്ങി.  സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒപ്പം ഇരുത്തിയാണ് ഇന്ന് ചോദ്യം ചെയ്യല്‍ നടത്തിയത്. രണ്ടാം ദിനം ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ബാലചന്ദ്രകുമാറിനെയും ആലുവ പോലീസ് ക്ലബ്ബിലേക്ക് അന്വേഷണ സംഘം വിളിച്ചു വരുത്തിയത്. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ ദിലീപ് കണ്ടു എന്നതടക്കമുള്ള ബാലചന്ദ്രകുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ഒൻപതര മണിക്കൂറോളമാണ് ഇന്ന് ചോദ്യം ചെയ്യല്‍ നീണ്ടത്. രണ്ടു ദിവസങ്ങളിലായി പതിനാറര മണിക്കൂർ അന്വേഷണ സംഘം ചോദ്യം ചെയ്തു. ബാലചന്ദ്രകുമാറിന്റെ മൊഴി നിഷേധിക്കുന്ന നിലപാടാണ് ആദ്യം മുതൽ ദിലീപ് സ്വീകരിച്ചത്. ദിലീപിന്റെ ചോദ്യം ചെയ്യൽ തൽക്കാലം പൂർത്തിയായെന്നും, ആവശ്യമെങ്കിൽ വീണ്ടും വിളിച്ചു വരുത്തുമെന്നും എ.ഡി.ജി.പി എസ്. ശ്രീജിത്ത് പറഞ്ഞു. കൂടുതൽപേരെ  വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും. ബാലചന്ദ്രകുമാറിനോടും വീണ്ടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്.

ദിലീപിന്‍റെ സുഹൃത്ത് വ്യവസായി ശരത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. നടിയെ ആക്രമിച്ചു പകർത്തിയ  ദൃശ്യങ്ങൾ  തന്‍റെ കൈവശമില്ലെന്ന് ദിലീപ്  ആവർത്തിക്കുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ദൃശ്യത്തിന്റെ വിശദാംശങ്ങൾ തേടി തന്നെയാണ് ചോദ്യം ചെയ്യൽ.   തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്തത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. ഒരു വിഐപിയാണ് ദൃശ്യങ്ങൾ ദിലീപിന് വീട്ടിലെത്തിച്ച് നൽകിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ഈ വിഐപി വ്യവസായി ശരത്താണെന്ന നിഗമനത്തലാണ് ക്രൈംബ്രാഞ്ച്. ദിലീപുമായി സൗഹൃദമുണ്ടെന്ന് ശരത് പറഞ്ഞു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടിട്ടില്ലെന്നും ശരത് പറഞ്ഞു.

First published:

Tags: Actress attack case, Dileep