നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യം ആണെന്നും അടിയന്തരമായി കേൾക്കണം എന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു.

news18
Updated: May 1, 2019, 4:57 PM IST
നടിയെ ആക്രമിച്ച കേസ്; ദിലീപിന്‍റെ ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി
dileep
  • News18
  • Last Updated: May 1, 2019, 4:57 PM IST
  • Share this:
ന്യൂഡൽഹി:നടിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. വ്യാഴാഴ്ച ഹർജി പരിഗണിക്കാനായിരുന്നു സുപ്രീം കോടതി തീരുമാനിച്ചിരുന്നത്. ഇതാണ് മാറ്റിയത്.

also readവിവാഹസദ്യ കഴിച്ച ഇരുന്നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ

ഹർജിയിൽ വിശദമായ വാദം കേൾക്കേണ്ടി വരും എന്ന് ജസ്റ്റിസ് ഖാൻവിൽക്കർ ചൂണ്ടിക്കാട്ടി. കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്ത സാഹചര്യം ആണെന്നും അടിയന്തരമായി കേൾക്കണം എന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് ഹർജി നാളെ പരിഗണിക്കാൻ തീരുമാനിച്ചത്.

കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയാണ് ഇന്ന് പരിഗണിക്കാനിരുന്നത്. മെമ്മറി കാർഡിന്റെ പകര്‍പ്പ് നൽകിയാൽ ദുരുപയോഗം ചെയ്യപ്പെടുമെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
First published: May 1, 2019, 4:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading