കൊച്ചി: നടിയെ ആക്രമിച്ച കേസ് (Actress Attack Case)അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. ഹര്‍ജിയില്‍ രേഖാമൂലം വിശദീകരണം നല്‍കാനായി സര്‍ക്കാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി മാറ്റിയത്.
തുടരന്വേഷണം വേഗത്തിൽ അവസാനിപ്പിക്കരുത് എന്നാവശ്യപ്പെട്ട് നടി ഹർജി നൽകിയത്. കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നതായി സംശയമുണ്ടെന്നും ഹർജിയില്‍ പറയുന്നു.
ഭരണമുന്നണിയിലെ ഉന്നത സ്വാധീനമുപയോഗിച്ച് അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം. ദിലീപും സർക്കാരുമായി അവിശുദ്ധ ബന്ധമുണ്ടെന്നും ഹർജിയിൽ അതിജീവിത ആരോപിച്ചിരുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ച് സമയം കൂട്ടി ചോദിക്കും. മൂന്ന് മാസം കൂടി സമയം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കും. ഈ മാസം 31-നകം അന്വേഷണം പൂര്‍ത്തിയാക്കി വിചാരണക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു ഹൈക്കോടതി നിർദേശം.
ഇതിനിടയിൽ ഇന്നലെ പിണറായി വിജയന് നടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നടിയുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഗണിച്ചശേഷമാണ് അന്വേഷണത്തിന് കൂടുതല്‍ സമയംതേടാന്‍ ഒരുങ്ങുന്നത്.
നടിയെ ആക്രമിച്ച കേസിലെ അധിക കുറ്റപത്രം 30ന് സമർപ്പിച്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നതായി വാർത്തകൾ വന്നതിനു പിന്നാലെയാണ് നടി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.