• HOME
  • »
  • NEWS
  • »
  • kerala
  • »
  • Actress Attack Case | 'നടി ആക്രമിക്കപ്പെട്ട കേസിൽ പറയാൻ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്' നാണം കെട്ട കേസെന്ന് എം.എം മണി

Actress Attack Case | 'നടി ആക്രമിക്കപ്പെട്ട കേസിൽ പറയാൻ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്' നാണം കെട്ട കേസെന്ന് എം.എം മണി

നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. അത് കോടതിയുടെ പരിഗണനയിലുള്ള കേസാണ്. അതിന്‍റെ പിന്നില്‍ വിശദമായി പരിശോധിച്ചാല്‍ നമുക്കൊന്നും പറയാന്‍ കൊള്ളാത്ത കാര്യങ്ങളെല്ലാമുണ്ടെന്ന് അദ്ദേഹം പറഞ്ഞു

എം എം മണി

എം എം മണി

  • Share this:
    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് (Actress Attack Case) നാണം കെട്ട കേസ് ആണെന്ന് മുന്‍ മന്ത്രി എംഎം മണി (MM Mani).വിശദമായി പരിശോധിച്ചാല്‍ പറയാന്‍ കൊള്ളാത്ത പല കാര്യങ്ങളുമുണ്ട്. കേസില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും എംഎം മണി പറഞ്ഞു.

    'കേസ് എന്നൊക്കെ പറഞ്ഞാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി തീരുമാനിക്കേണ്ട കാര്യമാണ്. നമുക്ക് അത് സംബന്ധിച്ച് എല്ലാമൊന്നും പറയാന്‍ പറ്റില്ല. കേസെടുക്കാനും അന്വേഷണം നടത്താനും കുറ്റവാളികളെ നിയമത്തിന്‍റെ മുന്നില്‍ കൊണ്ടുവരാനും കോടതിയില്‍ ഹാജരാക്കാനും നിലപാടെടുത്തോ എന്നതാണ് പ്രശ്നം. ബാക്കിയൊക്കെ കോടതിയിലെ വിചാരണയും വാദകോലാഹലവുമൊക്കെയാണ്', എം എം മണി പറയുന്നു.

    Also Read- തുടരന്വേഷണം വേഗത്തിൽ അവസാനിപ്പിക്കരുത്; അതിജീവിത വീണ്ടും ഹൈക്കോടതിയിൽ

    ഈ കേസ് കുറേ നാളായിട്ട് നിലനില്‍ക്കുന്ന നാണംകെട്ടൊരു കേസായിട്ടാണ് എനിക്ക് തോന്നുന്നത്. അങ്ങേരാണേല്‍ നല്ല നടനായി ഉയര്‍ന്നു വന്ന ഒരാളാണ്. ഇതിനകത്തൊക്കെ ചെന്ന് ഇങ്ങേര് എങ്ങനെ ഇടപെടേണ്ടി വന്നെന്ന് എനിക്കൊരു പിടിയുമില്ല. നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. അത് കോടതിയുടെ പരിഗണനയിലുള്ള കേസാണ്. അതിന്‍റെ പിന്നില്‍ വിശദമായി പരിശോധിച്ചാല്‍ നമുക്കൊന്നും പറയാന്‍ കൊള്ളാത്ത കാര്യങ്ങളെല്ലാമുണ്ട്. അതെല്ലാം ഒന്നും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    അതിജീവിതയുടെ പരാതി ഇപ്പോൾ ഉയർന്നു വന്നതിൽ ദുരൂഹത; നടത്തിയത് പഴുതടച്ച അന്വേഷണം: കോടിയേരി ബാലകൃഷ്ണൻ


    കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ (Actress Attack Case)  അതിജീവിതയുടെ പരാതി ഇപ്പോൾ ഉയർന്നു വന്നതിൽ ദുരൂഹതയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) .പരാതിയുണ്ടായ അന്നു മുതൽ ഇന്നുവരെ  അതിജീവിതയ്ക്ക് ഒപ്പം നിന്ന സർക്കാരാണിത്. കേസിൽ പഴുതടച്ച അന്വേഷണം സർക്കാർ നടത്തി. പ്രത്യേക പ്രോസിക്യൂട്ടർ, പ്രത്യേക വിചാരണ കോടതി ,  എന്നിവയെല്ലാം അതിജീവിതയുടെ ആവശ്യവും സർക്കാരിൻറെ ഇടപെടലുമാണ്.ഈ കേസിൽ സർക്കാരും പാർട്ടിയും അതിജീവിതയ്ക്ക് ഒപ്പമാണ്. എല്ലാവിധ സംരക്ഷണവും അവർക്ക്  ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

     Also Read- അതിജീവിതയുടെ ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താൽപര്യമുണ്ടോയെന്ന് പരിശോധിക്കണം; ഇ പി ജയരാജൻ

    സംസ്ഥാന ചലച്ചിത്രോത്സവത്തിൽ അതിജീവിതയെ ചീഫ് ഗസ്റ്റ് ആക്കിയ സർക്കാരാണിത്. പരസ്യമായി ഒരു പരിപാടിയിൽ പങ്കെടുപ്പിച്ചതിലൂടെ നല്ല സന്ദേശമാണ് സർക്കാർ നൽകിയത്. എന്തുകൊണ്ടാണ് അവർ ഇപ്പോൾ കോടതിയിൽ പരാതി നൽകിയത് എന്നത് വ്യക്തമല്ല.അതിജീവിതയുടെ പരാതി കോടതിയിൽ എത്തിയതുകൊണ്ട് ഇനി കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ. അവർക്ക്  എന്തെങ്കിലും കാര്യങ്ങൾ ബോധിപ്പിക്കാനോ കോടതിക്കു കൈമാറാൻ തെളിവുകളോ ഉണ്ടെങ്കിൽ അവർ സമർപ്പിക്കട്ടെ എന്നും ഇനിയുള്ള കാര്യങ്ങൾ കോടതിയാണ് തീരുമാനിക്കേണ്ടതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

    വളരെ പ്രമുഖനായ ഒരാളെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു . യുഡി എഫ് സർക്കാരിൻറെ കാലത്ത്  ഇങ്ങനെ സംഭവിക്കുമോയെന്നും സ്വാധീനമുള്ളയാളെ അറസ്റ്റ് ചെയ്യാൻ യുഡിഎഫിന് കഴിയുമോ എന്നും അദ്ദേഹം ചോദിച്ചു. അറസ്റ്റ് ചെയ്ത അയാളുമായി അടുത്ത ബന്ധം കോൺഗ്രസ് നേതാക്കൾക്കാണ്. അവരുമായി വേദി പങ്കിട്ട ആൾ ഇന്ന് രാജ്യസഭ അംഗമാണ്. ഇതെല്ലാം  കോൺഗ്രസ് നേതാക്കൾക്ക് ഉള്ള ബന്ധം തെളിയിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
    Published by:Arun krishna
    First published: