Actress Attack Case | വധഗൂഢാലോചന കേസ്; അന്വേഷണ സംഘം മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി; കാവ്യയെ ഉടൻ ചോദ്യം ചെയ്യും
Actress Attack Case | വധഗൂഢാലോചന കേസ്; അന്വേഷണ സംഘം മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി; കാവ്യയെ ഉടൻ ചോദ്യം ചെയ്യും
കേസുമായി ബന്ധപ്പെട്ട് നിരവധി ഡിജിറ്റൽ തെളിവുകൾ അടുത്തയിടെ പുറത്തു വന്നിരുന്നു. ഇതിൻ്റെയെല്ലാം പശ്ചാത്തലവും സാഹചര്യവുമാണ് മഞ്ജുവിൽ നിന്നും പ്രധാനമായി ചോദിച്ചറിഞ്ഞതെന്നാണ് വിവരം.
കൊച്ചി: ദിലീപ് (Dileep) പ്രതിയായ വധഗൂഢാലോചന കേസിൽ (Murder Conspiracy Case) നടി മഞ്ജു വാര്യരുടെ (Manju Warrier) മൊഴി രേഖപ്പെടുത്തി. മഞ്ജു ഉണ്ടായിരുന്ന കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ എത്തിയാണ് മൊഴി എടുത്തത്. മൊഴിയെടുപ്പ് മൂന്നര മണിക്കൂർ നീണ്ടു. കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെയും ഉടൻ ചോദ്യം ചെയ്യനാണ് നീക്കം.
നടിയെ ആക്രമിച്ച കേസിലെ (Actress Attack Case) അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഇത് രണ്ടാം തവണയാണ് മഞ്ജു വാര്യരിൽ നിന്നും മൊഴിയെടുക്കുന്നത്. ഇപ്പോൾ പുറത്തു വന്ന ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മഞ്ജുവിൽ നിന്ന് വീണ്ടും മൊഴിയെടുത്തത്. വധഗൂഢാലോചന കേസ് അന്വേഷിക്കുന്ന സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് സംഘമെത്തിയത്. മൊഴിയെടുപ്പ് മൂന്നര മണിക്കൂർ നീണ്ടു. കേസുമായി ബന്ധപ്പെട്ട് നിരവധി ഡിജിറ്റൽ തെളിവുകൾ അടുത്തയിടെ പുറത്തു വന്നിരുന്നു. മഞ്ജു വാര്യരെ അപകീർത്തി പെടുത്തണമെന്ന് നിർദ്ദേശിക്കുന്ന ഓഡിയോ ക്ലിപ്പുകളും ഇതിൽ ഉണ്ടായിരുന്നു. ഇതിൻ്റെയെല്ലാം പശ്ചാത്തലവും സാഹചര്യവുമാണ് മഞ്ജുവിൽ നിന്നും പ്രധാനമായി ചോദിച്ച അറിഞ്ഞത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ഉടൻ ചോദ്യം ചെയ്യും. ഇതു സംബന്ധിച്ച നോട്ടീസ് കാവ്യയ്ക്ക് നേരിട്ട് നൽകാനാണ് തീരുമാനം. ദിലീപിൻറെ അഭിഭാഷകരെ ചോദ്യം ചെയ്യുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും. കാവ്യാ മാധവനെ ചോദ്യംചെയ്യാൻ തീരുമാനിച്ചെങ്കിലും സ്ഥലം സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്. ആലുവ പത്മ സരോവരത്തിലെ വീട്ടിൽ കാവ്യയെ ചോദ്യം ചെയ്യാനുള്ള സാങ്കേതിക സൗകര്യം ഇല്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത് . ഫോറൻസിക് റിപ്പോർട്ടുകളും ഫോൺ സംഭാഷണങ്ങളും അടക്കം ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം ചോദ്യം ചെയ്യാൻ . പ്രൊജക്ടർ ഉൾപ്പെടെയുള്ള സാങ്കേതിക സഹായവും ചോദ്യം ചെയ്യലിന് ആവശ്യമുണ്ട് . ഈ സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രം വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് ക്രൈം ബ്രാഞ്ച് ഉള്ളത്. അല്ലെങ്കിൽ കാവ്യയ്ക്ക് ഉചിതമായ മറ്റൊരിടം അറിയിക്കാമെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.
എന്നാൽ വീട്ടിൽ വച്ചാണെങ്കിൽ മാത്രം ചോദ്യം ചെയ്യലിനോട് സഹകരിക്കാമെന്ന് നിലപാടിലാണ് കാവ്യ. കേസിൽ താൻ സാക്ഷി മാത്രമാണെന്നും ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാൻ നിയമപരമായ അവകാശമുണ്ടെന്നും കാവ്യ ക്രൈം ബ്രാഞ്ചിന് മറുപടി നൽകി. ഇതോടെ കാവ്യാമാധവനെ ചോദ്യം ചെയ്യാനുള്ള തീരുമാനം അനിശ്ചിതത്വത്തിൽ നീളുകയാണ്. കാവ്യ അടക്കം സാക്ഷികൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന നിലപാടിലാണ് ക്രൈം ബ്രാഞ്ച് . ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യൽ ഒഴിവാക്കാനാണ് കാവ്യയുടെ ശ്രമമെന്നും ക്രൈം ബ്രാഞ്ച് പറയുന്നു . ഇക്കാര്യം കോടതിയെ അറിയിക്കും .
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.