• HOME
  • »
  • NEWS
  • »
  • kerala
  • »
  • നടിയെ ആക്രമിച്ച കേസ്: നടൻ ലാലിന്റേയും കുടുംബത്തിന്റേയും ക്രോസ് വിസ്താരം പൂർത്തിയായി

നടിയെ ആക്രമിച്ച കേസ്: നടൻ ലാലിന്റേയും കുടുംബത്തിന്റേയും ക്രോസ് വിസ്താരം പൂർത്തിയായി

ലാൽ

ലാൽ

  • Last Updated :
  • Share this:
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ ലാലിന്റേയും  കുടുംബത്തിന്റെയും ക്രോസ് വിസ്താരം പൂർത്തിയായി. നടി ആക്രമിക്കപെട്ടശേഷം   ആദ്യമെത്തുന്നത് ലാലിൻറെ വീട്ടിലായിരുന്നു. ലാലിന്റെ മകൻ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ ആണ് നടി ആക്രമിക്കപ്പെടുന്നത്.

സംഭവത്തിന് ശേഷം ക്വട്ടേഷൻ സംഘം ലാലിന്റെ വീടിനു സമീപം ആണ് നടിയെ ഇറക്കി വിടുന്നതും. ഇത് സംബന്ധിച്ചാണ് ക്രോസ്സ് വിസ്താരം നടന്നത്.  കോടതിയിലെത്തിയ നടി ഭാമയുടെ വിസ്താരം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു.
BEST PERFORMING STORIES:COVID 19| തിരുവനന്തപുരത്ത് 3 പേർക്ക് രോഗം സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 22 ആയി [NEWS] സാനിട്ടൈസർ ക്ഷാമം പരിഹരിക്കാൻ സർക്കാർ ഇടപെടൽ; കെഎസ് ഡിപി ഹാൻഡ് സാനിട്ടൈസർ നിർമാണം ആരംഭിച്ചു [PHOTO]കോവിഡ് 19: എന്താണ് ജിപിഎസ് ട്രാക്കിംഗ്? നടത്തുന്നത് ആരൊക്കെ ? [PHOTO]

പ്രോസിക്യൂട്ടർ എത്താത്തതിനെ തുടർന്ന് ഭാമയുടെ വിസ്താരം ഇതിനുമുൻപും മാറ്റിവെച്ചിരുന്നു.ഭർത്താവ് അരുണിന് ഒപ്പമാണ് ഭാമ  കോടതിയിലെത്തിയത്.അക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതിൽ ഭാമയുടെ മൊഴി നിർണായകമാണ്.

താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ തർക്കമുണ്ടായതിന് ദൃക്സാക്ഷികൂടിയാണ് ഭാമ.
Published by:Naseeba TC
First published: