നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസത്തെ സാവകാശം തേടി ജഡ്ജി

    നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസത്തെ സാവകാശം തേടി ജഡ്ജി

    ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും പ്രോസിക്യുട്ടര്‍ ഹാജരാകാത്തതിനാലുമാണ് സുപ്രീം കോടതി നിർദ്ദേശിച്ച സമയത്തിനുള്ളിൽ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

    സുപ്രീം കോടതി

    സുപ്രീം കോടതി

    • Share this:
      ന്യൂഡല്‍ഹി: കൊച്ചിയിൽ നടിആക്രമിക്കപ്പെട്ട കേസിലെ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സാവകാശം തേടി  പ്രത്യേക വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ സമീപിച്ചു. പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസ് ജനുവരി 16ന് എഴുതിയ കത്ത് ഹൈക്കോടതിയിലെ രജിസ്ട്രാര്‍ (ജുഡീഷ്യല്‍)ആണ് സുപ്രീം കോടതിക്ക് കൈമാറിയത്. കത്ത് നാളെ ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

      ട്രാന്‍സ്ഫര്‍ പെറ്റിഷനുകളും പ്രോസിക്യുട്ടര്‍ ഹാജരാകാത്തതിനാലുമാണ് സുപ്രീം കോടതി നിർദ്ദേശിച്ച സമയത്തിനുള്ളിൽ  വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്ന് പ്രത്യേക കോടതി ജഡ്ജി സുപ്രീം കോടതിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

      Also Read നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി തള്ളി

      വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യ വാരം പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീം കോടതി പുറത്തിക്കിയ ഉത്തരവിൽ നിർദ്ദേശിച്ചിരുന്നു. ഇതിനിടെ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യം സുപ്രീം അംഗീകരിച്ചില്ല.

      പബ്ലിക് പ്രോസിക്യുട്ടര്‍ എ. സുരേശന്‍ രാജി വയ്ക്കുകയും വി.എന്‍ അനില്‍കുമാറിനെ പബ്ലിക് പ്രോസിക്യുട്ടര്‍ ആയി സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തിരുന്നു. ഈ കാരണങ്ങളാല്‍ സുപ്രീം കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നാണ് കത്തില്‍ പ്രത്യേക കോടതി ജഡ്ജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

      2019 നവംബര്‍ 29നാണ് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ വിചാരണ ആറു മാസത്തിനകം പൂർത്തിയാക്കണമെന്ന് ഉത്തരവിട്ടത്. എന്നാൽ കോവിഡ് സാഹചര്യത്തിൽ വിചാരണ നീണ്ടു പോയി. ഇതിനിടെ ആറ് മാസത്തെ സമയം കൂടി 2020 ഓഗസ്റ്റില്‍ സുപ്രീം കോടതി അനുവദിച്ചിരുന്നു.

      നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി എറണാകുളം വിചാരണ കോടതി നേരത്തെ തള്ളിയിരുന്നു.  പ്രോസിക്യൂഷൻ നൽകിയ ഹർജിയാണ് തള്ളിയത്. ദിലീപ് ജാമ്യവ്യവസ്ഥ ലംഘിക്കുന്നു എന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും കാണിച്ച് കഴിഞ്ഞ പ്രോസിക്യൂട്ടറുടെ കാലത്താണ് ഹർജി സമർപ്പിച്ചിരുന്നത്.

      കോവിഡ് പശ്ചാത്തലത്തിൽ കേസ് നീണ്ടു പോവുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങൾ അടക്കം മൊഴി മാറ്റുകയും ചെയ്തു. ഇതിനുപിന്നിൽ ദിലീപിൻറെ സ്വാധീനം ആണെന്നാണ് പ്രോസിക്യൂഷന്റെ വാദം. കേസിലെ പ്രതിയും പിന്നീട് മാപ്പ്സാക്ഷിയും ആയ വിപിൻ ലാലിനെ ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറിയായ പ്രദീപ് കുമാർ ഭീഷണിപ്പെടുത്തിയിരുന്നു.

      ഇത് ദിലീപ് പറഞ്ഞപ്രകാരം ആയിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ സാക്ഷികളെ സ്വാധീനിച്ചത് സംബന്ധിച്ച് കൃത്യമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജി എറണാകുളം വിചാരണ കോടതി കോടതി തള്ളിയത്. 2017 ജൂലൈ പത്തിനാണ് കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. 85 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് കേസിൽ ദിലീപിന് ജാമ്യം ലഭിച്ചത്.
      First published:
      )}