• HOME
  • »
  • NEWS
  • »
  • kerala
  • »
  • Dileep | പരിശോധനയ്ക്കയച്ച ഫോണുകള്‍ മുംബൈയില്‍ നിന്ന് ഇന്ന് തിരിച്ചെത്തും; തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

Dileep | പരിശോധനയ്ക്കയച്ച ഫോണുകള്‍ മുംബൈയില്‍ നിന്ന് ഇന്ന് തിരിച്ചെത്തും; തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

ഫോണുകള്‍ നാളെ രാവിലെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കും

dileep

dileep

  • Last Updated :
  • Share this:
    കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ഫോണുകള്‍ മുംബൈയില്‍ നിന്ന് ഇന്ന് തന്നെ എത്തിക്കും. രണ്ട് ഫോണുകള്‍ മാത്രമാണ് പരിശോധനയ്ക്ക് അയച്ചത്. ഇവ വൈകിട്ടോടെ തിരിച്ചെത്തും. ഫോണുകള്‍ നാളെ രാവിലെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കും എന്നാണ് വിവരം.

    കേസിലെ പ്രതികളായ നടന്‍ ദിലീപ് അടക്കമുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ തിങ്കളാഴ്ച 10.15-ന് മുന്‍പ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ദിലീപിന്റെ മൂന്ന് ഫോണുകളും സഹോദരന്‍ അനൂപിന്റെ രണ്ട് ഫോണുകളും ബന്ധു അപ്പുവിന്റെ ഫോണും കൈമാറാനാണ് അന്വേഷ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്.

    മൊബൈലുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തെ അവസാനനിമിഷംവരെ ദിലീപ് എതിര്‍ത്തിരുന്നു. മൊബൈലുകള്‍ കൈമാറിയാല്‍ നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് വ്യാജ തെളിവ് ഉണ്ടാക്കുമെന്നതടക്കമുള്ള വാദങ്ങള്‍ ദിലീപ് ഉന്നയിച്ചെങ്കിലും കോടതി തള്ളി.

    Also Read-Dileep | ദിലീപിന് തിരിച്ചടി; തിങ്കളാഴ്ച രാവിലെ ഫോണുകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി

    അതേസമയം ഫോണ്‍ കൈമാറാന്‍ തയ്യാറല്ലെങ്കില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നല്‍കിയിരിക്കുന്ന സംരക്ഷണം റദ്ദാക്കണമെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിച്ചു.

    ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല. 2017 ഡിസംബറില്‍ എം.ജി. റോഡിലെ ഫ്‌ളാറ്റില്‍ വെച്ചും, 2018ല്‍ മെയ് മാസത്തില്‍ പോലീസ് ക്ലബ്ബില്‍ വെച്ചും, 2019ല്‍ സുഹൃത്ത് ശരത്തും സിനിമ നിര്‍മ്മാതാവുമായും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഡാലോചന നടത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

    Also Read-ഒന്നരലക്ഷം കൈക്കൂലി വാങ്ങിയ ജീവനക്കാരിയെ MG സര്‍വ്വകലാശാല സസ്‌പെന്‍ഡ് ചെയ്തു; യൂണിയന്‍ പുറത്താക്കി

    തന്‍റെ മൊബൈൽ ഫോണുകളിൽ മഞ്ജു വാര്യരുമായുളള സ്വകാര്യ ഫോൺ സംഭാഷണമാണെന്നുള്ള ദിലീപിന്‍റെ വാദത്തെപ്പറ്റിയും പരിശോധന തുടങ്ങിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം അടുത്ത ദിവസം തന്നെ ഉണ്ടാകുമെന്നാണ് വിവരം
    Published by:Jayesh Krishnan
    First published: