• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | നടി ബിന്ദു പണിക്കരുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

Accident | നടി ബിന്ദു പണിക്കരുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു

രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വരാപ്പുഴ പാലത്തില്‍ വച്ച്‌ ബാബുരാജിനെ അജ്ഞാത വാഹനം ഇടിച്ചിട്ടത്.

ബാബുരാജ്

ബാബുരാജ്

  • Share this:
    കൊച്ചി: ബൈക്കില്‍ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച്‌ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് (Cochin Port Trust) ജീവനക്കാരന്‍ മരിച്ചു. വരാപ്പുഴ വിഷ്ണു ടെമ്പിള്‍ റോഡ് കൃഷ്ണകൃപയില്‍ എം ബാബുരാജ് (52) ആണ് മരിച്ചു. ചലച്ചിത്ര താരം ബിന്ദു പണിക്കരുടെയും (Bindu Panicker) ആര്‍ട്ടിസ്റ്റ് അജയന്റെയും സഹോദരനാണ്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അപകടം.

    രാത്രി ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് വരാപ്പുഴ പാലത്തില്‍ വച്ച്‌ ബാബുരാജിനെ അജ്ഞാത വാഹനം ഇടിച്ചിട്ടത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ബാബുരാജിനെ പിന്നാലെ വന്ന കുടുംബം ചേരാനല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ മരിച്ചു. പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന വടകര ദാമോദരന്റെയും നീനാമ്മയുടെയും മകനാണ്.

    Also Read- Mangalam Weekly| മംഗളം പാടി മംഗളം വാരിക; ഓർമയാകുന്നത് മലയാള ജനപ്രിയ സാഹിത്യത്തിലെ അധ്യായം

    കൊച്ചി തുറമുഖ തൊഴിലാളി യൂണിയന്‍ (സി പി എസ് എ) ഓര്‍ഗനൈസിംഗ് സെക്രട്ടറിയും എച്ച്‌ എം എസ് മുന്‍ ജില്ലാ പ്രസിഡന്റുമാണ്. ഭാര്യ: സ്മിത പി നായര്‍ (സംഗീതാധ്യാപിക, കോട്ടയം കുമ്മനം, കുറുപ്പന്തറ കുടുംബാംഗം). മകന്‍: ശബരീനാഥ്. സംസ്കാരം ഇന്ന് ചേരാനല്ലൂര്‍ വിഷ്ണുപുരം ശ്മശാനത്തില്‍ നടക്കും.

    കൊച്ചിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

    കൊച്ചി വെണ്ണലയിൽ ശ്രീകല റൂട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഗിരിജ, ഗിരിജയുടെ മകൾ രജിത, രജിതയുടെ ഭർത്താവ് പ്രശാന്ത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. ഗിരിജയും പ്രശാന്തും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷം കഴിച്ച നിലയിലുമാണ് കണ്ടെത്തിയത്.

    Also Read- Arrest |സിനിമയില്‍ അവസരം ലഭിക്കാനായി കാര്‍ വാടകയ്ക്കെടുത്ത് ഷൂട്ടിങ് സംഘങ്ങള്‍ക്ക് വില്‍പ്പന നടത്തി; പ്രതി പിടിയില്‍

    രജിതയുടെ മക്കളാണ് അയൽവാസികളെ വിവരം അറിയിച്ചത്. പന്ത്രണ്ടും അഞ്ചും വയസ്സുള്ള കുട്ടികളാണ് രജിതയ്ക്ക്. രാവിലെ എഴുന്നേൽക്കുമ്പോൾ മരിച്ചു കിടക്കുന്ന മാതാപിതാക്കളേയും മുത്തശ്ശിയേയും കണ്ട കുട്ടികൾ അയൽവാസികളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഫ്‌ളോര്‍ മിൽ നടത്തിവരികയായിരുന്നു പ്രശാന്ത്. ഇതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള സാമ്പത്തിക ഇടപാടുകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. ഒരു കോടി രൂപക്ക് മുകളിൽ ഇവർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.
    Published by:Rajesh V
    First published: