• HOME
  • »
  • NEWS
  • »
  • kerala
  • »
  • പരാതിയുമായി യുവനടി; 'എൽദോസിനെതിരായ പരാതിക്കാരിയെന്ന പേരില്‍ ചിത്രം പ്രചരിപ്പിക്കുന്നു'

പരാതിയുമായി യുവനടി; 'എൽദോസിനെതിരായ പരാതിക്കാരിയെന്ന പേരില്‍ ചിത്രം പ്രചരിപ്പിക്കുന്നു'

വ്യാജപ്രചാരണം നടത്തുന്ന സമൂഹമാധ്യമ അക്കൗണ്ട് നിരീക്ഷണത്തിലാണെന്ന് പൊലീസ്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കൊച്ചി: എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസിൽ പരാതിക്കാരിയുടെതെന്ന പേരില്‍ തന്റെ ചിത്രം സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസും സൈബർ സെല്ലും അന്വേഷണം തുടങ്ങി.

    Also Read-ബലാത്സംഗ കേസ്: എൽദോസ് കുന്നപ്പിളളി എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം

    വ്യാജപ്രചാരണം നടത്തുന്ന സമൂഹമാധ്യമ അക്കൗണ്ട് നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു. ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. നടിയുടെ ചിത്രം വാട്സ് ആപ് അടക്കമുള്ള സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച് അപകീർത്തിപെടുത്തുന്നുവെന്നാണ് ആരോപണം.
    Published by:Jayesh Krishnan
    First published: