• HOME
  • »
  • NEWS
  • »
  • kerala
  • »
  • നടി മാലാ പാർവതിയുടെ അമ്മ ഡോ. കെ. ലളിത അന്തരിച്ചു

നടി മാലാ പാർവതിയുടെ അമ്മ ഡോ. കെ. ലളിത അന്തരിച്ചു

എസ് എ ടി ആശുപത്രി റിട്ട. പ്രൊഫസറും വകുപ്പുമേധാവിയുമായിരുന്ന ഡോ ലളിത വിരമിച്ച ശേഷം പട്ടം എസ് യു ടിയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു

  • Last Updated :
  • Share this:
    തിരുവനന്തപുരം: നടി മാലാ പാര്‍വതിയുടെ (maala parvathi) അമ്മയും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായിരുന്ന ഡോ. കെ. ലളിത അന്തരിച്ചു. 85 വയസായിരുന്നു. പട്ടം എസ് യു ടി ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരളിലെ അര്‍ബുദ ബാധയെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂലൈ 12 മുതല്‍ ചികിത്സയിലായിരുന്നു. മാലാ പാര്‍വതി തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

    എസ് എ ടി ആശുപത്രി റിട്ട. പ്രൊഫസറും വകുപ്പുമേധാവിയുമായിരുന്ന ഡോ ലളിത വിരമിച്ച ശേഷം പട്ടം എസ് യു ടിയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു. വയലാർ രാമവർമ ട്രസ്റ്റ് സെക്രട്ടറിയായിരുന്ന അന്തരിച്ച സി വി ത്രിവിക്രമനാണ് ഭർത്താവ്. ലക്ഷ്മി മനു എസ് കുമാരൻ, മാല പാർവതി എന്നിവർ മക്കളാണ്. സംസ്കാരം
    വൈകിട്ട് 5.30 ന് ശാന്തികവാടത്തിൽ.


    ''അമ്മ യാത്രയായി!
    തിരുവനന്തപുരം, പട്ടം SUT ഹോസ്പിറ്റലിൽ വച്ചായിരുന്നു. 5.48 ന്. ജൂലൈ 12 മുതൽ, ചികിത്സയിലായിരുന്നു. ലിവറിൽ സെക്കണ്ടറീസ്. അറിഞ്ഞത് 12 ന്. മാരകമായ രോഗം, ഞങ്ങൾക്ക് പരിചരിക്കാൻ, ശ്രുശ്രൂഷിക്കാൻ ,22 ദിവസമേ കിട്ടിയൊള്ളു.''- മാലാ പാർവതി ഫേസ്ബുക്കിൽ കുറിച്ചു.

    Published by:Rajesh V
    First published: