• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഒരൊറ്റ ആഴ്ചയിൽ രണ്ട് ദാരുണമായ സംഭവങ്ങൾ; ഭരണ സംവിധാനങ്ങളും നടത്തിപ്പുകാരും എവിടെ?'മംമ്ത മോഹൻദാസ്

'ഒരൊറ്റ ആഴ്ചയിൽ രണ്ട് ദാരുണമായ സംഭവങ്ങൾ; ഭരണ സംവിധാനങ്ങളും നടത്തിപ്പുകാരും എവിടെ?'മംമ്ത മോഹൻദാസ്

ഈ രാജ്യത്ത് എല്ലാം എന്നെങ്കിലും ശരിയാകുമെന്ന പ്രതീക്ഷയിൽ ജീവിച്ച് മരിക്കാനെ നമുക്ക് കഴിയുവെന്ന് മംമ്ത

  • Share this:

    ഡോ. വന്ദന ദാസിന്റെ മരണത്തിൽ പ്രതികരിച്ച് നടി മംമ്ത മോഹൻദാസ്. അധികാരികളുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരങ്ങളാണ് ഒരാഴ്ചയ്ക്കുള്ളിൽ നടന്ന വന്ദന ദാസിന്റെ കൊലപാതകവും താനൂർ ബോട്ടപകടവുമെന്ന് മംമ്ത പറയുന്നു. യുവ ഡോക്ടർ കൊല്ലപ്പെട്ടത് തികച്ചും ഞെട്ടിക്കുന്ന കാര്യമാണെന്ന് നടി പറയുന്നു.

    നമ്മുടെ ഭരണ സംവിധാനങ്ങളും അതിന്റെ നടത്തിപ്പുകാരും എവിടെയാണ്. വലിയ മാറ്റങ്ങൾ അത്യാവശ്യമാണെന്ന് മംമ്ത പറയുന്നു. ഈ രാജ്യത്ത് എല്ലാം എന്നെങ്കിലും ശരിയാകുമെന്ന പ്രതീക്ഷയിൽ ജീവിച്ച് മരിക്കാനെ നമുക്ക് കഴിയുവെന്ന് മംമ്ത സോഷ്യൽ മീഡിയയിൽ കുറിച്ചു.

    Also Read-‘കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേര് നല്‍കും’: മന്ത്രി വീണാ ജോര്‍ജ്

    മംമ്ത മോഹൻദാസിന്റെ കുറിപ്പ്
    മയക്കുമരുന്നിന് അടിമപ്പെട്ടു മാനസികനില തെറ്റിയവരുടെ ഇരകളാവുകയാണോ നിരപരാധികളായ ആളുകൾ? മാനസികമായി നിലതെറ്റിയവരുള്ള ഈ സമൂഹത്തിൽ ജീവിക്കുന്നത് ഒട്ടും സുരക്ഷിതമല്ല എന്നാണ് എനിക്ക് തോന്നുന്നത്. ഈ അവസ്ഥ ഇനിയും അവഗണിക്കാൻ കഴിയില്ല. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്നവരുടെ കെടുകാര്യസ്ഥതയുടെ ഉദാഹരണമാണ് ഒരൊറ്റ ആഴ്ചയിൽ നടന്ന ദാരുണമായ ഈ രണ്ടു സംഭവങ്ങളും.

    ഡോ. വന്ദന ദാസിന്‌ ആദരാഞ്ജലികൾ. അവളുടെ മാതാപിതാക്കളോട് അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു. അവരിപ്പോൾ കടന്നുപോകുന്ന അവസ്ഥ സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. അവർക്കുണ്ടായിരുന്ന ഒരേയൊരു കുഞ്ഞിനെ ആണ് നഷ്ടപ്പെട്ടത്. മുൻപ് ഞാൻ പറഞ്ഞതുപോലെ പോയവർക്ക് പോയി. ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ് പക്ഷേ ഒന്നും മാറുന്നില്ല.

    View this post on Instagram

    A post shared by Mamta Mohandas (@mamtamohan)

    എല്ലാവരും എല്ലാം മറന്നുപോകുന്നു. നമ്മുടെ ഭരണ സംവിധാനങ്ങളും അതിന്റെ നടത്തിപ്പുകാരും എവിടെയാണ്. വലിയ മാറ്റങ്ങൾ അത്യാവശ്യമാണ്. പക്ഷേ എപ്പോൾ? ആര് ചെയ്യും? ഈ രാജ്യത്ത് എല്ലാം എന്നെങ്കിലും ശരിയാകുമെന്ന പ്രതീക്ഷയിൽ ജീവിച്ച് മരിക്കാനെ നമുക്ക് കഴിയൂ.

    എന്നെ അസ്വസ്ഥമാക്കുന്ന മറ്റൊരു കാര്യമെന്തെന്നാൽ, ക്രൂരമായ കൊലപാതകത്തിൽ ഇത്രയധികം ദൃക്‌സാക്ഷികളുണ്ടായിട്ടും ആ കൊലപാതകിക്കെതിരെ ചെറുവിരലനക്കാനോ കൊല്ലാനോ ആർക്കും കഴിഞ്ഞില്ലല്ലോ എന്നതാണ്. എനിക്കത് മനസ്സിലാകുന്നില്ല.

    Published by:Jayesh Krishnan
    First published: