കൊച്ചി: കോവിഡ് പ്രതിരോധ വാക്സിൻയജ്ഞത്തിന് പിന്തുണയുമായി നടി മഞ്ജു വാര്യർ. ഇത് മനുഷ്യ രാശിയുടെ ചെറുത്തുനില്‍പ്പാണെന്നും ഈ മഹാമാരിയെ ഒരു മനസോടെ നമുക്ക് നേരിടാമെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ മഞ്ജു പറഞ്ഞു.
"രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് വിതരണയജ്ഞത്തിന് തുടക്കമാകുകയാണ്. കോവിഡ്എന്ന മഹാമാരിക്കെതിരായ മനുഷ്യരാശിയുടെ ചെറുത്ത് നിൽപ്പാണ്. ഈ യുദ്ധം നമ്മൾ ജയിക്കും. കോവിഡ് വാക്സിൻ വിതരണത്തിന് ഒരേ മനസോടെ നമ്മൾ അണി ചേരണം" മഞ്ജു വീഡിയോയിൽ ആഹ്വാനം ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജ്യത്തെ കോവിഡ് വാക്സിന് വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തൊട്ടാകെയുള്ള 3,006 വാക്സിനേഷന് കേന്ദ്രങ്ങളെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.
സംസ്ഥാനത്ത് എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ഉണ്ടാകും. ബാക്കി ജില്ലകളില്‍ ഒമ്പത് കേന്ദ്രങ്ങള്‍ വീതമാണ് ഉണ്ടാകുക. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടേയും വിഭാഗങ്ങളുടേയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, യു.എന്‍.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയുമാണ് വാക്സിനേഷന്
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.