പനി ബാധിച്ച് തളർന്നുപോയ കുഞ്ഞിന് ചികിത്സാസഹായം തേടി ബാലതാരം മീനാക്ഷി, പിന്തുണച്ച് സോഷ്യൽ മീഡിയ

സിനിമാമേഖലയിൽ വളരെ ചെറിയ രീതിയിലുള്ള ജോലി ചെയ്യുന്ന വ്യക്തിയുടെ കുഞ്ഞിനു വേണ്ടിയാണ് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്.

News18 Malayalam | news18
Updated: January 14, 2021, 8:46 PM IST
പനി ബാധിച്ച് തളർന്നുപോയ കുഞ്ഞിന് ചികിത്സാസഹായം തേടി ബാലതാരം മീനാക്ഷി, പിന്തുണച്ച് സോഷ്യൽ മീഡിയ
Meenakshi
  • News18
  • Last Updated: January 14, 2021, 8:46 PM IST
  • Share this:
കൊച്ചി: സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ പോസ്റ്റുകൾ പങ്കുവച്ച് ആരാധകരുമായി സൗഹൃദം തുടരുന്ന താരമാണ് ബാലതാരം മീനാക്ഷി. രസകരമായ പോസ്റ്റുകൾ പങ്കുവെയ്ക്കുന്ന മീനാക്ഷി ഇപ്പോൾ പങ്കുവച്ചിരിക്കുന്ന പോസ്റ്റ് ഒരു ചികിത്സാ സഹായം ആവശ്യപ്പെട്ടാണ്. ഏതായാലും സോഷ്യൽ മീഡിയ മികച്ച പിന്തുണയാണ് താരത്തിന്റെ പോസ്റ്റിന് നൽകിയിരിക്കുന്നത്.

സിനിമാമേഖലയിൽ വളരെ ചെറിയ രീതിയിലുള്ള ജോലി ചെയ്യുന്ന വ്യക്തിയുടെ കുഞ്ഞിനു വേണ്ടിയാണ് സഹായം അഭ്യർത്ഥിച്ചിരിക്കുന്നത്. പനി കൂടി തലച്ചോറിന് ബാധിച്ച് ഒരു വശം തളർന്നു പോയിരിക്കുന്ന കുഞ്ഞ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. വളരെ മോശം അവസ്ഥയാണെന്നും ചികിത്സയ്ക്കായി ചെറിയ സഹായം ചെയ്യാമോയെന്നുമാണ് മീനാക്ഷി ചോദിക്കുന്നത്. കുഞ്ഞിന്റെ അമ്മയുടെ അക്കൗണ്ടിന്റെ വിശദാംശങ്ങളും കുറിപ്പിലുണ്ട്, You may also like:'പി സി ജോർജ് സ്വതന്ത്രനായി മത്സരിക്കട്ടെ, മുന്നണിയിൽ എടുക്കില്ല' - പി ജെ ജോസഫ് [NEWS]പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെയുള്ളവരെ കളത്തിൽ ഇറക്കി മലബാറിൽ നില മെച്ചപ്പെടുത്താൻ സി.പി.ഐ [NEWS] 'അസമയത്ത് സ്ത്രീ തനിച്ചു പോകാൻ പാടില്ല': അമ്പതുകാരിയെ പൂജാരിയും കൂട്ടരും ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ വനിതാ കമ്മീഷൻ അംഗം [NEWS] മീനാക്ഷി പങ്കുവച്ച കുറിപ്പ്,

ഒന്ന് ശ്രദ്ധിക്കാമോ.. ഈ ചേട്ടന്റെ കയ്യിലിരിക്കുന്ന കുഞ്ഞ് ഇപ്പോൾ വളരെ ക്രിട്ടിക്കൽ സ്റ്റേജിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ് (പെട്ടെന്ന് പനി കൂടി തലച്ചോറിന് ബാധിച്ച് ഒരു വശം തളർന്നു പോയിരിക്കുന്നു).. ഫിലിം ഫീൽഡിൽ വളരെ ചെറിയ രീതിയിലുള്ള ജോലി ചെയ്യുന്ന ഈ ചേട്ടന്റെ കുടുംബം സാമ്പത്തികമായി വളരെ മോശം അവസ്ഥയിലുമാണ് ... ഈ കുഞ്ഞിന് ചികിത്സയ്ക്ക് വേണ്ടി സാധിക്കുമെങ്കിൽ ഒരു ചെറിയ സഹായം ചെയ്യാമോ...🙏🙂
മറ്റു വിവരങ്ങൾ താഴെ കൊടുക്കുന്നു -
കുഞ്ഞിന്റെ അമ്മയുടെ അക്കൗണ്ട് നമ്പറും ഗൂഗിൾ പേ യും :
Account Details :
Name : Athira
Account Number: 55350100004307
IFSC : BARB0KOOKUL
Google Pay number : 7510270911
Published by: Joys Joy
First published: January 14, 2021, 8:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading