കണ്ണൂർ: യുവ ചലച്ചിത്ര താരം നിഖില വിമലിന്റെ പിതാവ് തൃച്ചംബരം പ്ലാത്തോട്ടം അഴീക്കോടൻ റോഡിൽ എം
ആർ പവിത്രൻ അന്തരിച്ചു. 61 വയസ് ആയിരുന്നു. കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
കോവിഡ് ചികിത്സയിൽ ഇരിക്കേ ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചത്.
വിരമിച്ച സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പിൽ ഉദ്യോഗസ്ഥൻ ആയിരുന്നു അദ്ദേഹം.
നാള രാവിലെ പത്തു മണിക്ക് തൃച്ചംബരം എൻ എസ് എസ് ശ്മശാനത്തിൽ ആണ് സംസ്കാരം. സി പി ഐ (എം
എൽ) പ്രവർത്തകൻ ആയിരുന്നു. സി പി ഐ (എം എൽ) മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി, ജില്ല സെക്രട്ടറി
എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കലാമണ്ഡലം വിമലാദേവിയാണ് ഭാര്യ. അഖിലയാണ് മറ്റൊരു മകൾ.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.