• HOME
 • »
 • NEWS
 • »
 • kerala
 • »
 • '500 പേര്‍ അത്ര കൂടുതല്‍ അല്ലെന്ന് കരുതരുത്; വെര്‍ച്വല്‍ സത്യപ്രതിജ്ഞയിലൂടെ ഒരു മാതൃകയാകണം': നടി പാർവതി

'500 പേര്‍ അത്ര കൂടുതല്‍ അല്ലെന്ന് കരുതരുത്; വെര്‍ച്വല്‍ സത്യപ്രതിജ്ഞയിലൂടെ ഒരു മാതൃകയാകണം': നടി പാർവതി

കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്ന് കണക്കിലെടുക്കുമ്പോള്‍ തെറ്റായ നടപടിയാണെന്ന് പാർവതി ട്വീറ്റ് ചെയ്തു.

News18

News18

 • Last Updated :
 • Share this:
  തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ ഇടതു സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമായി നടത്തുന്നതിനെ വിമർശിച്ച് നടി പാർവതി തിരുവോത്ത്. അഞ്ഞൂറ് പേർ അത്ര കൂടുതല്‍ അല്ലെന്ന് കരുതരുതെന്നും കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്ന് കണക്കിലെടുക്കുമ്പോള്‍ തെറ്റായ നടപടിയാണെന്ന് പാർവതി ട്വീറ്റ് ചെയ്തു.

  കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം നല്ല കാര്യങ്ങളാണ്. അതിപ്പോഴും സര്‍ക്കാര്‍ തുടരുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഈ തീരുമാനം എല്ലാവരെയും ഞെട്ടിക്കുന്നത്. അതുപോലെ തന്നെ സമ്മതിച്ച് തരാന്‍ കഴിയാത്തതും. സത്യപ്രതിജ്ഞക്കായി ഉള്ള 500പേര്‍ അത്ര കൂടുതലല്ല എന്ന് കണക്കാക്കരുത്. കേസുകള്‍ ഇപ്പോഴും കൂടി വരികയാണെന്നും നമ്മള്‍ കോവിഡ് പ്രതിരോധത്തിന്റെ അവസാന ഘട്ടത്തിലല്ലെന്നും കണക്കിലെടുക്കുമ്പോള്‍, ഇത് വളരെ തെറ്റായ നടപടിയാണ്. പ്രത്യേകിച്ചും ഇനിയും മാറ്റം വരുത്താന്‍ അവസരമുണ്ടാകുമ്പോള്‍. വെര്‍ച്വല്‍ സത്യപ്രതിജ്ഞയിലൂടെ ഒരു മാതൃകയാവുകയാണ് ഇപ്പോള്‍ വേണ്ടത്. ഞാന്‍ ഈ സമയം മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. പൊതുയോഗം ഒഴിവാക്കി വെര്‍ച്വല്‍ ചടങ്ങ് നടത്തണമെന്ന്-പാര്‍വതി കുറിച്ചു.

  Also Read ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘിച്ച് എ.കെ.ജി സെന്ററിൽ കേക്ക് മുറിച്ച് വിജയാഘോഷം; കേസെടുക്കണമെന്ന് പരാതി

  There is no doubt that the state government has done incredible work and continues to do so to aid the frontline workers & help battle this pandemic is a very responsible way. Which is why it is shocking and unacceptable


  — Parvathy Thiruvothu (@parvatweets) May 18, 2021


  മെയ് 20-ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ നിശ്ചയിച്ചിരിക്കുന്നത്, ഇക്കാര്യം കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കുകയും ചെയ്തു. ക്ഷണിക്കപ്പെട്ട 500 പേര്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാനുള്ള അനുമതിയുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. 50,000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 500 പേരെ ഉള്‍പ്പെടുത്തി ചടങ്ങ് നടത്തുന്നതില്‍ പ്രശ്‌നമൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.  അതേസമയം ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്ത് അത് സർക്കാരിന്റെ നേതൃത്വത്തിൽ തന്നെ ലംഘിക്കുന്നതിനെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്.  ഇതിനിടെ  ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലനില്‍ക്കെ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ  എ.കെ.ജി സെന്ററില്‍ കേക്ക് മുറിച്ച് തെരഞ്ഞെടുപ്പ് വിജയാഘോഷം നടത്തിയതിനെതിരെ പരാതി. ജില്ലാ കലക്ടര്‍ക്കും ഡിജിപിക്കും കൊയ്ത്തൂര്‍കോണം സ്വദേശി അഡ്വ എം. മുനീർ ആണ് പരാതി നൽകിയത്. ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന വ്യവസ്ഥയുള്ളപ്പോള്‍ എല്‍ഡിഎഫ് നേതാക്കളായ 16 പേരാണ് സാമൂഹിക അകലം പോലും പാലിക്കാതെ കൂട്ടം കൂടിനിന്ന് കേക്ക് മുറിച്ച് ആഘോഷിച്ചത്. നിയമം എല്ലാവര്‍ക്കും തുല്യമാണെന്നിരിക്കെ ഇവര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയമം അനുസരിച്ച് കേസ് റജിസ്റ്റര്‍ ചെയ്യണമെന്നതാണ് പരാതിയിലെ ആവശ്യം.

  സിപിഎമ്മിന്റെ ഫേസ്ബുക് പേജിൽ അപ്‌ലോഡ് ചെയ്ത ആഘോഷത്തിന്റെ ഫോട്ടോയും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്. കേരളത്തിന്റെ കാവൽ മുഖമന്ത്രിയായി തുടരുന്ന പിണറായി വിജയൻ, കാവൽ മന്ത്രിസഭയിലെ അംഗങ്ങളായ എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, ആന്റണി രാജു, ജോസ് കെ. മാണി എന്നിവരുൾപ്പെടെ 16 പേരാണ് സാമൂഹിക അകലം പാലിക്കാതെ ആഘോഷ ചടങ്ങിൽ പങ്കെടുത്തതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

   ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ഒത്തുചേരലുകളും നിരോധിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് അനുയായികൾ ഉള്ള ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ചെയ്യുന്ന നിയമലംഘനം കൂടുതൽ ഗൗരവത്തോടു കൂടി വേണം കാണേണ്ടത്. കാരണം അവരുടെ പ്രവർത്തികൾ സമൂഹത്തിൽ സ്വാധീനം ഉണ്ടാക്കുകയും ഇത്തരം  നിയമലംഘന പ്രവർത്തനം നടത്താൻ അനുയായികളെ പ്രേരിപ്പിക്കുകയും ചെയ്തേക്കാമെന്നും പരാതിയിൽ പറയുന്നു.


  എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിന് മുൻപാണ് നിയമസഭാ തെരഞ്ഞെടുപ്പ് വിജയം കേക്ക് മുറിച്ച് നേതാക്കൾ ആഘോഷിച്ചത്. എകെജി സെന്ററിലായിരുന്നു വിജയാഘോഷം. എല്ലാ ഘടകകക്ഷി നേതാക്കളുടേയും സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ചത്. കോടിയേരി ബാലകൃഷ്ണൻ, പന്ന്യൻ രവീന്ദ്രൻ, കാനം രാജേന്ദ്രൻ, എകെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയ എൽഡിഎഫ് കക്ഷി നേതാക്കളുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി കേക്ക് മുറിച്ചത്.

  Also Read- രണ്ടാം പിണറായി സർക്കാരിൽ 21 മന്ത്രിമാർ; 12 പേർ സിപിഎമ്മിൽനിന്ന്; സിപിഐക്ക് 4 മന്ത്രിമാർ

  അതേസമയം, കോവിഡ് അതിരൂക്ഷമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മാതൃക കാട്ടേണ്ട രാഷ്ട്രീയ നേതാക്കൾ കൂട്ടം കൂടി നിന്ന് കേക്ക് മുറിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം വ്യാപകമായി. എൽഡിഎഫ് നേതാക്കളായ കാനം രാജേന്ദ്രനും ജോസ് കെ മാണിയും കേക്ക് മുറിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിന് താഴെ ഒട്ടേറെപേർ വിമർശനവുമായി എത്തി.

  Also Read- രണ്ടാം പിണറായി സർക്കാർ: ആദ്യ ടേമില്‍ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും മന്ത്രിമാര്‍

  ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ രാഷ്ട്രീയ-സമൂഹിക കൂടിച്ചേരലുകള്‍ അടക്കം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു. ജനങ്ങള്‍ ആവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുമ്പോള്‍ പുറത്ത് നേതാക്കള്‍ ആഘോഷിക്കുകയാണെന്ന് അടക്കമുള്ള വിമർശനമാണ് ഉയരുന്നത്.
  Published by:Aneesh Anirudhan
  First published: