കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് ദിവസത്തെ ഇ എം സി സി ബോംബാക്രമണ കേസില്‍ ചലച്ചിത്ര സീരിയല്‍ താരം പ്രിയങ്കയെ പൊലീസ് ചോദ്യം ചെയ്യുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിംഗുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. കേസിലെ മുഖ്യപ്രതി ഇഎംസിസി ഡയറക്ടര്‍ ഷിജു എം വര്‍ഗീസും ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥിയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി (ഡിഎസ്‌ജെപി) സ്ഥാനാര്‍ത്ഥിയായിരുന്നു പ്രിയങ്ക. അരൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് പ്രിയങ്ക മത്സരിച്ചത്. കേസിലെ മുഖ്യപ്രതി ഇ എം സി സി ഡയറക്ടര്‍ ഷിജു എം വര്‍ഗീസും ഡി എസ് ജെ പി സ്ഥാനാര്‍ത്ഥിയായിരുന്നു.
ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിക്കു സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ട അമേരിക്കന്‍ കമ്പനിയാണ് ഇഎംസിസി. ഈ ധാരണാപത്രം റദ്ദാക്കിയതോടെ കമ്പനിക്കുണ്ടായ നഷ്ടവും ഈ വിഷയത്തില്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നടത്തിയ പ്രസ്താവനകളുമാണു വോട്ടെടുപ്പുദിവസം അവര്‍ക്കെതിരായ നീക്കത്തിനു ഷിജുവിനെ പ്രേരിപ്പിച്ചതെന്നു പൊലീസ് പറഞ്ഞിരുന്നു. പ്രിയങ്കയെ ചോദ്യം ചെയ്യുന്നതോടെ കേസിലെ സുപ്രധാന വിവരങ്ങളെല്ലാം ലഭ്യമാകുന്നെന്നാണ് പോലീസ് കരുതുന്നത്.
തെരഞ്ഞെടുപ്പ് ദിവസം ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസിൻ്റെ കാറിനുനേരെ അക്രമണം നടന്ന സംഭവത്തിന് പിന്നിൽ ഷിജു വർഗീസും വിവാദ ദല്ലാളും ചേർന്ന് നടത്തിയ ഗൂഢാലോചനയാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. ഗോവയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഷിജു വർഗീസിൻ്റെയും സഹായി ശ്രീകാന്തിനെ യും അറസ്റ്റ് രേഖപ്പെടുത്തി. കൊട്ടേഷൻ സംഘത്തിന് നേതൃത്വം നൽകിയ വിനു കുമാറും അറസ്റ്റിലായി. സരിത നായരുടെ മുഖ്യ സഹായിയാണ് വിനു കുമാർ.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുൻപ് കാക്കനാട്ടെ ഫ്ലാറ്റിൽ ഗൂഢാലോചന നടന്നുവെന്നാണ് പൊലീസ് നിഗമനം. തീരദേശത്തെ 30 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും വിധം കാര്യങ്ങൾ നീക്കാൻ ആയിരുന്നു പദ്ധതി. വിവാദ ദല്ലാളും ഷിജു വർഗീസും ആണ് കൊച്ചിയിൽ ഗൂഢാലോചന നടത്തിയത്. വിനു കുമാറിനെ വിവാദ ഇടനിലക്കാരന് പരിചയപ്പെടുത്തിയത് സരിത നായർ ആണെന്നും കരുതുന്നു. ഷിജു വർഗീസ്, സഹായി ശ്രീകാന്ത്, ബിനു കുമാർ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഗോവയിൽ നിന്നാണ് ഷിജു വർഗീസിനെയും ശ്രീശാന്തിനെയും കസ്റ്റഡിയിലെടുത്തത്. സഞ്ചരിച്ചിരുന്ന കാർ ഉൾപ്പെടെ വിനു കുമാറിനെ കോഴിക്കോട്ടുനിന്നും പിടികൂടി. കൊട്ടിയത്ത് ഒരു സ്വകാര്യ ഹോട്ടൽ കേന്ദ്രീകരിച്ചും ഗൂഢാലോചന നടന്നു. ഡ്രൈവർമാരുടെ മദ്യപാന സദസ്സിൽ വച്ചാണ് ഗൂഢാലോചന വിവരം പുറത്തായത്. സംഘത്തിലുണ്ടായിരുന്ന പ്രേം എന്ന ഡ്രൈവറെ മാപ്പുസാക്ഷി ആക്കാനാണ് ആലോചന.
Also Read
ജനനത്തിന് ശേഷം വേർപിരിഞ്ഞ ഇരട്ട സഹോദരിമാർ മുപ്പത്തിയാറാം ജന്മദിനത്തിൽ വീണ്ടും കണ്ടുമുട്ടികോവിഡ് ബാധിതൻ ആയ കൃഷ്ണകുമാർ എന്ന പ്രതിയും പൊലീസിന്റെ വലയിലുണ്ട്. തെരഞ്ഞെടുപ്പ് ദിവസം ഷിജു വർഗീസ് അറസ്റ്റിലായെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. അറസ്റ്റ് ഇല്ലെന്ന് അന്ന് പോലീസ് പറഞ്ഞതോടെ മന്ത്രി ഏറെ പഴി കേൾക്കേണ്ടിയും വന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.