ഇന്റർഫേസ് /വാർത്ത /Kerala / എതിർപ്പുകളൊക്കെ ഇല്ലാതാകും;സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കും: ഷീല

എതിർപ്പുകളൊക്കെ ഇല്ലാതാകും;സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കും: ഷീല

ഷീല

ഷീല

 • News18 India
 • 1-MIN READ
 • Last Updated :
 • Share this:

  തിരുവനന്തപുരം : ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുക തന്നെ ചെയ്യുമെന്ന് നടി ഷീല. മാറ് മറയ്ക്കാൻ വേണ്ടി പോലും സമരം നടന്ന നാടാണിത്. ഒരു ബ്ലൗസ് ധരിക്കാൻ പോലും എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായി. സമരങ്ങൾ ഇല്ലാതെ ഇവിടെ ഒന്നും നടന്നിട്ടില്ല.അത് നല്ലതാണോ ചീത്തയാണോ എന്നൊന്നും താൻ പറയുന്നില്ല. അത് പോലെ തന്നെയാണ് ശബരിമലയിലും. അവിടെയും കാലം തന്നെ ബദൽ നൽകും. ന്യൂസ്18 കേരളത്തിന്റെ വരികൾക്കിടയിൽ എന്ന പരിപാടിയിൽ ഷീല വ്യക്തമാക്കി.

  വനിതാ മതില്‍ സംഘാടക സമിതിയിൽ കല്ലുകടി; സ്ത്രീ പ്രവേശനത്തിനെങ്കില്‍ പിന്‍മാറുമെന്ന് സുഗതന്‍

  ചന്ദ്രനിൽ ആദ്യം കാല് കുത്തിയ ആളുടെ പേര് ചരിത്രത്തിൽ എഴുതിവയ്ക്കപ്പെട്ടത് പോലെ തങ്ങളുടെ പേരും എഴുതി വക്കപ്പെടാനാണ് ഉത്തരേന്ത്യയിൽ നിന്നടക്കം ചില പെണ്ണുങ്ങൾ ഇവിടെ എത്തിയത്. ചാടിക്കേറി പോകണമെന്നു പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ല. കാലമെടുത്ത് പതുക്കെ പതുക്കെയെ മാറ്റങ്ങൾ സംഭവിക്കു. അത് സംഭവിക്കുക തന്നെ ചെയ്യും താരം വ്യക്തമാക്കി.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  First published:

  Tags: Kerala, Kerala news, Malayalam film, Sabarimala sc vedict, Sabarimala temple, Sabarimala Women Entry, Sheela, Supreme court