നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ചലച്ചിത്ര സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു

  ചലച്ചിത്ര സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു

  ഒട്ടേറെ സീരിയലുകളിലും സിനിമകളിലും ഷോർട്ട് ഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്

   ശ്രീലക്ഷ്മി

  ശ്രീലക്ഷ്മി

  • Share this:
   കുറിച്ചി: ചലച്ചിത്ര, സീരിയൽ നടി ശ്രീലക്ഷ്മി അന്തരിച്ചു. 38 വയസ്സായിരുന്നു. ഒട്ടേറെ സീരിയലുകളിലും സിനിമകളിലും ഷോർട്ട് ഫിലിമുകളിലും വേഷമിട്ടിട്ടുണ്ട്. സചിവോത്തമപുരം തകിടിയേൽ രാജമ്മയുടെ മകളാണ്.

   ഭാരതീയ നൃത്തകലാക്ഷേത്രത്തിൽ നൃത്തം അഭ്യസിച്ച ശേഷം നൃത്തത്തിൽ അരങ്ങേറ്റം കുറിച്ചു. തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോന്റെ ജയകേരള നൃത്തകലാലയത്തിൽ ബാലേകളിൽ സജീവമായിരുന്നു. 2020ൽ പത്തനംതിട്ട മുദ്ര നൃത്തവേദിയുടെ അർധാംഗന എന്ന ബാലേയിലെ പ്രകടനത്തിന് അഖിലകേരള നൃത്തകലാലയത്തിന്റെ സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

   ഭർത്താവ് വിനോദ്, തലശ്ശേരി മാഹി സ്വദേശിയാണ്. മക്കൾ: വൈഷ്ണവ്, അഭിനവ് (ഇരുവരും വിദ്യാർഥികൾ (എ.വി.എച്ച്.എസ്.എസ്. കുറിച്ചി). സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നു മണിക്ക്.
   Published by:user_57
   First published: